Image

കണ്ണീരും അട്ടഹാസവും (കവിത: ജി. പുത്തന്‍കുരിശ്‌)

Published on 28 February, 2015
കണ്ണീരും അട്ടഹാസവും (കവിത: ജി. പുത്തന്‍കുരിശ്‌)
സന്ധ്യാരാഗം പടര്‍ന്നിരുന്നു
അന്തിചുവന്നുതുടുത്തിരുന്നു
നിളയുടെസ്വച്ഛജലപരപ്പില്‍
ഇളങ്കാറ്റ്‌തെന്നിക്കളിച്ചിരുന്നു
മുതലയുംകഴുതപ്പുലിയുമന്ന്‌
പതിവില്ലാതവിടെകണ്ടുമുട്ടി
`പറയുക മിത്രമെ മുതലച്ചാരെ
പറയുകസൗഖ്യമോചൊല്ലിടുക?'
ദിവസങ്ങളെങ്ങനെ താണ്ടിടുന്നു
വിവശനായെന്തെ കാണ്‌മുനിന്നെ?
എന്ത്‌ ഞാന്‍ ചൊല്ലേണ്ടുകഴതപ്പുലി
അന്തരം നൊമ്പരം കൊണ്ടിടുമ്പോള്‍?
കരയുംകണ്ണുനീര്‍ചാലുകീറും
കരയുമ്പോള്‍ഒട്ടേറെ നേരമങ്ങ്‌
ആരുണ്ട്‌കാണുവാനെന്‍ കരച്ചില്‍
ആരുണ്ടെന്നെ മനസ്സിലാക്കാന്‍?
കണ്ടാലുംമറ്റുള്ളോര്‍ചൊല്ലിടുന്നു
കണ്ടില്ലെ നിങ്ങള്‍ `മുതലക്കണ്ണീര്‍'
ആരുണ്ട്‌കാണുവാനെന്‍ കരച്ചില്‍
ആരുണ്ടെന്നെ മനസ്സിലാക്കാന്‍?
`ഉണ്ടെന്റെയുള്ളിലുംവേദനകള്‍
ഉണ്ടെന്റെമുതലെകേട്ടിടു നീ
സൃഷ്‌ടിയിന്‍ സൗന്ദര്യംആസ്വദിച്ച്‌
ദൃഷ്‌ടികള്‍മാറ്റാതെ നോക്കി നില്‌ക്കും
ആനന്ദംകൊണ്ടുള്ളം നിറഞ്ഞടുമ്പോള്‍
ഞാനുറക്കെ ചിരിച്ചിടുന്നു'
അത്‌കേട്ട്‌ പറയുന്നുമൃഗങ്ങളൊക്കെ
അത്‌ `കഴുതപ്പുലിയുടെ അട്ടഹാസം'
ആരുണ്ട്‌ നമ്മെ കണ്ടിടുവാന്‍?
ആരുണ്ട്‌ നമ്മെ മനസ്സിലാക്കാന്‍?

(ഖലീല്‍ജിബ്രാന്റെ `ടിയേഴ്‌സ്‌ ആന്‍ഡ്‌ ലാഫിന്റെ' ആശയത്തെ ഉള്‍ക്കൊണ്ട്‌)
കണ്ണീരും അട്ടഹാസവും (കവിത: ജി. പുത്തന്‍കുരിശ്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക