Image

ജിതന്‍ റാം മാഞ്ജിക്ക് പുതിയ സംഘടന: ഹിന്ദുസ്ഥാനി അവാം മോര്‍ച്ച(ഹം)

Published on 28 February, 2015
ജിതന്‍ റാം മാഞ്ജിക്ക് പുതിയ സംഘടന: ഹിന്ദുസ്ഥാനി അവാം മോര്‍ച്ച(ഹം)


പാറ്റ്‌ന: ഐക്യജനതാദളില്‍ നിന്നും പുറത്താക്കപ്പെട്ട മുന്‍ ബിഹാര്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ജിയും അനുയായികളും ചേര്‍ന്ന് പുതിയ സംഘടനയ്ക്ക് രൂപം നല്‍കി. ഹിന്ദുസ്ഥാനി അവാം മോര്‍ച്ച(ഹം) എന്നാണ് സംഘടനയുടെ പേര്. പാറ്റ്‌നയില്‍ സംഘടനയുടെ പ്രഖ്യാപന ചടങ്ങില്‍ യുവാക്കളെയും സാധാരണക്കാരെയും അദ്ദേഹം തന്രെ പുതിയ സംഘടനയിലേക്ക് സ്വാഗതം ചെയ്തു.  ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതിന് നിലവില്‍ ചില സാങ്കേതിക തടസങ്ങള്‍ ഉണ്ടെന്നും അതിനാലാണ് തങ്ങള്‍ സഖ്യം രൂപീകരിച്ചതെന്നും മാഞ്ജി പറഞ്ഞു. ബിഹാര്‍ മുഖ്യമന്ത്രിയും നിലവില്‍ തന്രെ ബദ്ധശത്രുവുമായ നിതീഷ് കുമാറിനെ പ്രസംഗത്തിലുടനീളം മാഞ്ജി കടന്നാക്രമിക്കുകയുണ്ടായി.

നിതീഷ് കുമാറിന് മുഖ്യമന്ത്രിക്കസേര വിട്ടുനല്‍കാതെ ചെറുത്തു നിന്ന മാഞ്ജി ഫെബ്രുവരി 20ന് വിശ്വാസ വോട്ടെടുപ്പിന് തൊട്ട്മുന്‍പ്  രാജിവയ്ക്കുകയായിരുന്നു. ബി.ജെ.പിയുടെ പ്രത്യക്ഷ പിന്തണ ഉണ്ടായിരുന്നതിനാല്‍ മാഞ്ജി ബി.ജെ.പിയിലേക്ക് ചേക്കേറിയേക്കുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക