ന്യൂഡല്‍ഹി: ധനമന്ത്രി അരുണ്‍ ജെയ്റ്റ് ലി പാര്‍ലമെന്റില്‍ അവതരിപ്പിച്ച 2015-16 വര്‍ഷത്തെ ബജറ്റില്‍ ആദായ നികുതി പരിധി ഉയര്‍ത്തിയില്ല. ലക്ഷം രൂപക്ക് മുകളിലെ ഇടപാടുകള്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കി. സ്വത്തു നികുതി എടുത്തു കളഞ്ഞ് ഒരു കോടിയിലധികം വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 2 ശതമാനം സര്‍ചാര്‍ജ് ഏര്‍പ്പെടുത്തി. കോര്‍പറേറ്റ് നികുതി 30ല്‍ നിന്നു 25 ശതമാനമാക്കി വ്യവസായികളെ സന്തോഷിപ്പിച്ച ധനമന്ത്രി സേവന നികുതി 12.5 ശതമാനത്തില്‍ നിന്നു 14 ശതമാനമായും എക്സൈസ് നികുതി 12.5 ശതമാനമായും ഉയര്‍ത്തി. അടുത്ത വര്‍ഷം മുതല്‍ ചരക്കുസേവന നികുതി നടപ്പാക്കും.
മോദി സര്‍ക്കാരിന്‍െറ ആദ്യ ബജറ്റില്‍ ആദായ നികുതി പരിധി ഉയര്‍ത്തുമെന്ന് പൊതുവില്‍ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും ജെയ്റ്റ് ലി അതില്‍ തൊട്ടില്ല. ഇതു സ്ഥിര വരുമാനക്കാരായ ഉദ്യോഗസ്ഥര്‍ക്ക് തിരിച്ചടിയാണ്. ഇതേസമയം, ആരോഗ്യ ഇന്‍ഷുറന്‍സ്, പുതിയ പെന്ഷന് പദ്ധതി തുടങ്ങിയവയില്‍ ചേര്‍ന്നാല്‍ 4,44,200 രൂപവരെ ആദായ നികുതി ഇളവ് നേടാന്‍ കഴിയുമെന്ന് ധനമന്ത്രി പറഞ്ഞു.
ഉദ്യോഗസ്ഥരുടെ പ്രതിമാസ യാത്രാ ബത്തയുടെ ആദായ നികുതി ഇളവ് പരിധി നിലവിലെ 800ല്‍ നിന്നു 1,600 രൂപയാക്കിയിട്ടുണ്ട്. ആരോഗ്യ ഇന്‍ഷുറന്‍സിന് നികുതിയിളവ് നിലവില്‍ 15,000 രൂപയായിരുന്നത് 25,000 രൂപയായാണ് ഉയര്‍ത്തിയത്. മുതിര്‍ന്ന പൗരന്മാര്ക്ക് ഇത് 30,000 രൂപയാണ്. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ബിനാമി ഇടപാടിനെതിരെ നടപടിയെടുക്കും. കള്ളപ്പണം തടയാന്‍ സമഗ്രനിയമം കൊണ്ടുവരും. 10 വര്‍ഷം വരെ തടവും 300 ശതമാനം വരെ പിഴയും ഈടാക്കാന്‍ ഈ നിയമത്തില്‍ വ്യവസ്ഥ ചെയ്യും. വിദേശ നിക്ഷേപം മറച്ചുവെച്ച് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതും റിട്ടേണ്‍ ഫയല്‍ ചെയ്യാത്തതും ഏഴു വര്‍ഷം വരെ തടവ് ലഭിക്കുന്ന കുറ്റമാക്കുമെന്നും ജെയ്റ്റ് ലി ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി.
സാധാരണക്കാരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിന് പ്രഥമ സ്ഥാനവും രാജ്യത്ത് സാമ്പത്തിക വളര്‍ച്ചയുമാണ് എന്‍.ഡി.എ സര്‍ക്കാറിന്‍െറ ആദ്യ സമ്പൂര്‍ണ ബജറ്റ് ലക്ഷ്യമിടുന്നതെന്ന് ജെയ്റ്റ് ലി അവകാശപ്പെട്ടു. സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചക്കായി സുപ്രധാന നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്. സംസ്ഥാനങ്ങളെ കുടുതല്‍ ശക്തിപ്പെടുത്തും. ജീവിത നിലവാരം മെച്ചപ്പെടുത്തും. രാജ്യത്തെ നിക്ഷേപകര്‍ക്ക് സര്‍ക്കാരില്‍ വലിയ പ്രതീക്ഷയാണുള്ളത്. രൂപയുടെ നില മെച്ചപ്പെട്ടു. സാധാരണക്കാര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുമെന്നും ക്ഷേമ ബജറ്റാണ് സര്‍ക്കാരിന്‍േറതെന്നും ജെയ്റ്റ് ലി പറഞ്ഞു.
കേന്ദ്ര ബജറ്റില്‍ നിന്ന്...
നികുതികള്‍:
- നികുതിദായകര്‍ക്കുള്ള ഇളവുകള്‍ തുടരും
- അതിസമ്പന്നര്‍ക്ക് അഞ്ച് ശതമാനം സബ്സിഡി
- ഒരു ലക്ഷം രൂപക്കു മേലുള്ള ആദായ നികുതിക്കു സര്‍ചാര്‍ജ് (വെല്‍ത്ത് ടാക്സ് ഒഴിവാക്കിയാകും ഇത് ഏര്‍പ്പെടുത്തുക)
- സാങ്കേതിക സേവന നികുതി 15 ശതമാനം കുറയും
- എക്സൈസ് നികുതി 12.5 ശതമാനമാക്കി
- സേവന നികുതി 14 ശതമാനമാക്കി
- അതിസമ്പന്നര്‍ക്ക് 2 ശതമാനം സര് ചാര്‍ജ് (ഒരു കോടിയിലധികം വാര്‍ഷിക വരുമാനമുള്ളവര്‍ക്ക്)
- സ്വച്ഛ് ഭാരത്, ഗംഗാ ശുചീകരണ പദ്ധതികള്‍ക്കുള്ള നിക്ഷേപത്തിന് 100 ശതമാനം നികുതി ഇളവ്
- മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ വിമാനനിര്‍മാണം ഉള്‍പ്പെടുത്തും
- ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികള്‍ക്കുള്ള നികുതിയിളവ് 15,000 രൂപയില്‍ നിന്ന് 25,000 രൂപയാക്കി ഉയര്‍ത്തി
- പെണ്‍കുട്ടികള്‍ക്കുള്ള "സുകന്യ സമൃദ്ധി യോജന" പദ്ധതിയിലെ നിക്ഷേപങ്ങള്‍ക്ക് 100 ശതമാനം നികുതി ഇളവ്
- യാത്രാ ബത്തക്കുള്ള നികുതിയിളവ് പ്രതിമാസം 800 രൂപയില്‍ നിന്ന് 1,600 രൂപയാക്കി ഉയര്‍ത്തി
- 2016 ഏപ്രില്‍ മുതല്‍ ചരക്കു സേവന നികുതി
- കോര്‍പറേറ്റുകള്‍ക്കുള്ള നികുതി കുറച്ചു. 30ല്‍ നിന്ന് 25 ശതമാനമാക്കി.
- മൂല്യ വര്‍ധിത നികുതി രാജ്യത്തിന്‍െറ വികസനത്തില്‍ മുഖ്യ പങ്കുവഹിക്കും
വിദ്യാഭ്യാസ മേഖല:
- കശ്മീര്‍, പഞ്ചാബ്, തമിഴ്നാട്, ഹിമാചല്‍ പ്രദേശ്, അസം എന്നീ സംസ്ഥാനങ്ങള്‍ക്ക് എയിംസ്
- കര്‍ണാടകയില്‍ ഐ.ഐ.ടി
- തിരുവനന്തപുരം ആക്കുളത്തെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ് (നിഷ്) സര്‍വകലാശാലയാക്കി ഉയര്‍ത്തും
- രാജ്യത്തെ 80,000 സെക്കണ്ടറി സ്കൂളുകള്‍ അപ്ഗ്രേഡ് ചെയ്യും
- നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ് (നിഷ്) സര്‍വകലാശാലയാക്കി ഉയര്‍ത്തും.
- അരുണാചല്‍ പ്രദേശില്‍ ഫിലിം പ്രൊഡക്ഷന്‍ ആന്‍ഡ് അനിമേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്
- ധന്‍ബാദ് ഇന്ത്യന്‍ സ്കൂള്‍ ഓഫ് മൈന്‍സിന് ഐ.ഐ.ടി പദവി
- വിദ്യാഭ്യാസ മേഖലക്ക് 68,968 കോടി രൂപ
- എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം ഉറപ്പാക്കും
- സാമ്പത്തിക പരാധീനത വിദ്യാഭ്യാസത്തിന് തടസമാവില്ല
- കേരളത്തിന് എയിംസില്ല
അടിസ്ഥാന സൗകര്യമേഖല:
- സ്വാതന്ത്ര്യത്തിന്‍െറ 75ാം വാര്‍ഷികമായ 2022ന് രാജ്യത്ത് എല്ലാവര്ക്കും ഭവനം ഉറപ്പാക്കും
- ഗ്രാമീണ മേഖലയില്‍ 2 കോടി^ നഗരമേഖലയില്‍ 5 കോടി വീടുകള്‍
- അടിസ്ഥാന സൗകര്യത്തിന് നിക്ഷേപം ഉറപ്പാക്കല്‍
- ഉത്പാദന രംഗത്തെ വികസനം
- മൊത്തം 1.25 ലക്ഷം കോടിയുടെ പൊതു നിക്ഷേപം പ്രതീക്ഷിക്കുന്നു.
- എല്ലാ സാമൂഹ്യ മേഖലാ പരിപാടികളും തുടരും
- കാര്‍ഷികോത്പാദനം മെച്ചപ്പെടുത്തും
- തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴില്‍ മികവ് ഉറപ്പാക്കും
- സബ്സിഡി ചോര്‍ച്ച ഇല്ലാതാക്കും
- 2016ല്‍ കൂടംകുളം പദ്ധതിയുടെ രണ്ടാം യൂനിറ്റ് പ്രവര്‍ത്തനം തുടങ്ങും
- സബ്സിഡി കുറക്കുകയില്ല, അത് പാവപ്പെട്ടവര്‍ക്ക് മാത്രമായി നിജപ്പെടുത്തും
- അടിസ്ഥാന സൗകര്യ വികസനത്തിന് പൊതു-സ്വകാര്യ സഹകരണം ഉറപ്പാക്കും
- കാര്‍ഷിക ജലസേചനത്തിന് 5,200 കോടി രൂപ
- ധനക്കമ്മി കുറക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം
- പങ്കാളിത്ത പദ്ധതികളില്‍ പൊതുനിക്ഷേപം വര്‍ധിപ്പിക്കണം
- ഗ്രാമങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് 25,000 കോടി രൂപ
- 50 ലക്ഷം ശുചി മുറികള്‍ നിര്‍മ്മിച്ചു
- ആറു കോടി ശുചി മുറികള്‍ നിര്‍മ്മിക്കും
- നിര്‍ഭയ പദ്ധതിക്ക് 1,000 കോടി രൂപ കൂടി അനുവദിക്കും
- നാഷണല്‍ ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് രൂപീകരിക്കും
- റെയില്‍, റോഡ് പദ്ധതികള്‍ക്കായി നികുതി രഹിത ബോണ്ട് പദ്ധതി
- സ്റ്റാര്‍ട്ടപ്പ് പദ്ധതികള്‍ക്കായി 1000 കോടി രൂപ വകയിരുത്തി
- സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തുക, തൊഴിലവസരങ്ങള്‍ മെച്ചപ്പെടുത്തുക, മെയ്ക് ഇന്‍ ഇന്ത്യ എന്നിവയാണ് സര്‍ക്കാരിന്‍െറ പ്രധാന ലക്ഷ്യങ്ങള്‍
- പദ്ധതികള്‍ വേഗത്തിലാക്കാന്‍ നിയമ പരിഷ്കരണം
- വ്യവസായ പുനരുദ്ധാരണമാണ് പുതിയ സംവിധാനം
- പവര്‍ ആന്‍ഡ് പ്ളേ മാതൃകയില്‍ അഞ്ച് ആള്‍ഗ്രാ മെഗാ പവര്‍ പദ്ധതികള്‍
- പുതിയ നിക്ഷേപ മേഖലകള്‍ കണ്ടത്തെുന്നതിന് വിദഗ്ധ സമിതിയെ നിയോഗിക്കും
- കൂടുതല്‍ നിക്ഷേപ അനുമതി സാധ്യതകള്‍ പഠിക്കുന്നകതായി വിദഗ്ധ സമിതി നിയോഗിക്കും
- പൊതുമേഖലാ തുറമുഖങ്ങള്‍ കമ്പനീസ് ആക്ടിന്‍െറ പരിധിയില്‍ കൊണ്ടുവരും
സേവന മേഖല:
- വിസാ ഓണ്‍ അറൈവല്‍ സംവിധാനത്തില്‍ 150 രാജ്യങ്ങള്‍ കൂടി
- 2022ഓടെ എല്ലാ ഗ്രാമങ്ങളിലും വൈദ്യൂതികരിക്കും
- കൃഷി, ആരോഗ്യം, തൊഴിലുറപ്പ് പദ്ധതി എന്നിവക്ക് ഊന്നല്‍ നല്കി ദരിദ്രരുടെ ഉന്നമനം ഉറപ്പാക്കും
- ചെറുകിട സംരംഭകര്‍ക്കായി പ്രത്യേക ബാങ്ക്
- ധന്‍ജന്‍ യോജന പോസ്റ്റ് ഓഫീസുകളിലേക്ക് വ്യാപിപ്പിക്കും
- "പ്രധാനമന്ത്രി സുരക്ഷാ ഭീമ യോജന പദ്ധതി" നടപ്പാക്കും
- വാജ്പേയിയുടെ പേരില്‍ "അടല്‍ പന്ഷന് യോജന" എന്ന പേരില്‍ മുതിര്‍ന്ന പൗരന്മാര്ക്കായി പെന്ഷന് പദ്ധതി
- പാവപ്പെട്ട മുതിര്‍ന്ന പൗരന്മാര്ക്ക് പ്രത്യേക പദ്ധതി
- സെക്കണ്ടറി സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് പരീക്ഷ വിജയിച്ചിട്ടില്ലാത്തവരും തൊഴില്‍ രഹിതരുമായ യുവാക്കള്‍ക്കായി "നയി മന്‍സില്‍" എന്ന പേരില്‍ തൊഴില്‍ പദ്ധതി
- പാചക വാതക സബ്സിഡി നേരിട്ടു നല്കുന്ന പദ്ധതി വിപുലീകരിക്കും
- പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കായി "മുദ്ര ബാങ്ക്"
- 25 വയസില്‍ താഴെ പ്രായമുള്ളവരെ ഉദ്ദേശിച്ച് നാഷണല്‍ സ്കില്‍ മിഷന് പ്രഖ്യാപിച്ചു
- പോസ്റ്റ് ഓഫീസുകളില്‍ ബാങ്കിങ് സൗകര്യം ഏര്‍പ്പെടുത്തും
- ഒരു ലക്ഷം രൂപക്ക് മുകളിലെ എല്ലാ ക്രയവിക്രയങ്ങള്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കി
മറ്റ് പ്രഖ്യാപനങ്ങള്‍:
- കൂടുതല്‍ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളുടെ പ്രഖ്യാപനങ്ങള്‍ ഉടനുണ്ടാകും
- ജനതാ ക്യാഷ്ലെസ് സൊസൈറ്റിയാക്കുകയാണ് ലക്ഷ്യം
- അശോക ചക്രം പതിച്ച സ്വര്‍ണനാണയം പുറത്തിറക്കും
- കുട്ടികളുടെ വികസന പദ്ധതിക്ക് 15,000 കോടി
- വിനോദ സഞ്ചാര വികസനത്തിന് പൈതൃക നഗര പദ്ധതി നടപ്പാക്കും
- ഗോവ, ഹംപി, ലേ, വരാണസി, ജാലിയന്‍ വാലബാഗ് എന്നിവിടങ്ങള്‍ക്ക് പൈതൃക പദവി
- ഇ.എസ്.ഐ, ആരോഗ്യ ഇന്‍ഷുറന്‍സ് ഇതില്‍ ഏതു വേണമെന്ന് തൊഴിലാളികള്‍ക്ക് തെരഞ്ഞെടുക്കാം
- ബിഹാറിനും പശ്ചിമ ബംഗാളിനും പ്രത്യേക കേന്ദ്ര സഹായം
- ഇലക്ട്രിക് കാര്‍ നിര്‍മാണത്തിന് 75 കോടി രൂപ
- പ്രതിരോധ മേഖലയില്‍ 2,46,700 കോടി നീക്കിയിരുപ്പ്
- റോഡ്, റെയില്‍വേ അടിസ്ഥാന സൗകര്യ വികസനത്തിന് നികുതിരഹിത ബോണ്ടുകള്‍ വരും
- കള്ളപ്പണം ഇല്ലാതാക്കാന്‍ ഊര്‍ജിത ശ്രമം നടത്തും
- ഐ.ഐ.ടി വിദ്യാര്‍ഥികളുടെ ഉന്നത പഠനത്തിന് സാമ്പത്തിക സഹായ പദ്ധതി
- ഇ.എസ്.ഐ, പ്രൊവിഡന്റ് ഫണ്ട് നിയമങ്ങളില്‍ ഭേദഗതി വരുത്തും
- അടുത്ത സാമ്പത്തിക വര്‍ഷം 3.9 ശതമാനമാണ് ധനക്കമ്മി പ്രതീക്ഷിക്കുന്നത്
- റെവന്യൂ കമ്മി 2.8 ശതമാനകമാകുമെന്നു പ്രതീക്ഷ
- കള്ളപ്പണ ഒഴുക്ക് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ കടുത്ത നടപടി സ്വീകരിക്കും
- വിദേശത്തെ കള്ളപ്പണം തിരികെ കൊണ്ടുവരാന്‍ നടപടി സ്വീകരിക്കും
- വിദേശ നിക്ഷേപങ്ങള്‍ മറച്ചുവെച്ചുള്ള നികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നതും റിട്ടേണുകള്‍ ഫയല്‍ ചെയ്യാത്തതും ഗുരുതര കുറ്റമായി കാണും. ഇതിന് ഏഴു വര്‍ഷം വരെ തടവുശിക്ഷ നല്‍കും
- റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ബിനാമി ഇടപാടിനെതിരെ കടുത്ത നടപടി സ്വീകരിക്കും
- ആഭ്യന്തരതലത്തിലുള്ള കള്ളപ്പണം പിടികൂടുന്നതിനായി ബിനാമി ട്രാന്സാക്ഷന് ബില്‍ കൊണ്ടുവരും
- റിയല്‍ എസ്റ്റേറ്റ് മേഖലയിലടക്കമുള്ള കള്ളപ്പണം തുടച്ചുനീക്കും
- നികുതി വിഹിതം കൂട്ടിയത് ചരിത്രത്തില്‍ ആദ്യമായാണ്
- സംസ്ഥാനങ്ങളുടെ നികുതി വിഹിതം 62 ശതമാനം
- 2017ല്‍ ധനക്കമ്മി 7 ശതമാനമായി കുറക്കും
- ധനക്കമ്മി: 2015^2016ല്‍ 3.9%, 2016^2017ല്‍ 3.5%, 2017^2018ല്‍ 3% എന്നിങ്ങനെ കുറച്ചു കൊണ്ടുവരാനാണു ലക്ഷ്യം
- 12 രൂപാ വാര്‍ഷിക പ്രീമിയത്തില്‍ രണ്ടു ലക്ഷം രൂപ ലഭിക്കുന്ന അപകട ഇന്‍ഷുറന്‍സ് പദ്ധതി
- 8.5 ലക്ഷം കോടി രൂപ കാര്‍ഷിക വായ്പക്കായി വകയിരുത്തും
- എം.പിമാരും ഉയര്‍ന്ന വരുമാനക്കാരും എല്‍.പി.ജി സബ്സിഡി ഉപേക്ഷിക്കണം
- പ്രധാനമന്ത്രി കൃഷി വികാസ് യോജനക്ക് 5,300 കോടി രൂപ
- ഫോര്‍വേഡ് മാര്‍ക്കറ്റ് കമ്മീഷനെ സെബിയില്‍ ലയിപ്പിക്കും
- രാജ്യത്തെ നിക്ഷേപ കേന്ദ്രമാക്കി മാറ്റും
- സ്വച്ഛ് ഭാരത് പദ്ധതിക്ക് ഊന്നല്‍
- ജന്‍ ധന് യോജന, കല്‍ക്കരി ലേലത്തിലെ സുതാര്യത, സ്വച്ഛ് ഭാരത് പദ്ധതി എന്നിവ സര്‍ക്കാരിന്‍െറ 3 നേട്ടങ്ങള്‍
- രാജ്യത്ത് രൂപയുടെ നില മെച്ചപ്പെട്ടു
- 2015^16 വളര്‍ച്ചാ നിരക്ക് എട്ട് മുതല്‍ എട്ടര ശതമാനം
- സ്ത്രീ സുരക്ഷക്ക് മുഖ്യ പ്രാധാന്യം നല്‍കും
- നോണ്‍ പ്ളാന്‍ ചെലവ്^ 13,12,200 കോടി രൂപ
- പദ്ധതി ചെലവ്^ 4,65,277 കോടി രൂപ
- ലെതര്‍ ചെരുപ്പിന് വില കുറയും
- സിഗരറ്റ്, പാന്‍മസാല വില കൂട്ടും