Image

കള്ളപ്പണ നിക്ഷേപം തടയാന്‍ സമഗ്ര നിയമം കൊണ്ടുവരുമെന്ന് ജയ്റ്റ്ലി

Published on 28 February, 2015
കള്ളപ്പണ നിക്ഷേപം തടയാന്‍ സമഗ്ര നിയമം കൊണ്ടുവരുമെന്ന് ജയ്റ്റ്ലി

ന്യൂഡല്‍ഹി: കള്ളപ്പണ നിക്ഷേപം തടയാന്‍ സമഗ്ര നിയമം കൊണ്ടുവരുമെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. കള്ളപ്പണം നിക്ഷേപിക്കുന്നവര്‍ക്ക് 10 വര്‍ഷം വരെ തടവ് ശിക്ഷ വ്യവസ്ഥചെയ്യന്ന നിയമം ഈ പാര്‍ലമെന്‍റ് സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് ജയ്റ്റ്ലി അറിയിച്ചു. ആഭ്യന്തരതലത്തിലുള്ള കള്ളപ്പണം പിടികൂടുന്നതിനായി ബിനാമി ട്രാന്‍സാക്ഷന്‍ ബില്‍ കൊണ്ടുവരും. കള്ളപ്പണം നിക്ഷേപിക്കുന്നവര്‍ക്ക് 300 ശതമാനം പിഴ ചുമത്തും.

കള്ളപ്പണത്തിന്‍റെ ഒഴുക്ക് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ കടുത്ത നടപടിയെടുക്കും. വിദേശത്തെ കള്ളപ്പണം തിരികെ കൊണ്ടുവരാന്‍ നടപടി സ്വീകരിക്കും. വിദേശ നിക്ഷേപങ്ങള്‍ മറച്ചുവെച്ചുള്ള നികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യന്നതും റിട്ടേണുകള്‍ ഫയല്‍ ചെയ്യത്തതും ഗുരുതര കുറ്റമായി കാണും. ഇതിന് ഏഴു വര്‍ഷം വരെ തടവുശിക്ഷ നല്‍കും. റിയല്‍ എസ്റ്റേറ്റ് മേഖലയിലടക്കമുള്ള കള്ളപ്പണം തുടച്ചുനീക്കുമെന്നും ബജറ്റ് അവതരിപ്പിച്ചുകൊണ്ട് അരുണ്‍ ജയ്റ്റ്ലി വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക