Image

റിട്ടേണ്‍ സമര്‍പ്പിച്ചില്ലെങ്കില്‍ കഠിന തടവ് ശിക്ഷ

Published on 28 February, 2015
റിട്ടേണ്‍ സമര്‍പ്പിച്ചില്ലെങ്കില്‍ കഠിന തടവ് ശിക്ഷ
ന്യുഡല്‍ഹി: നികുതി വെട്ടിപ്പു തടയുന്നതിനും കള്ളപ്പണം പുറത്തുകൊണ്ടുവരുന്നതിനും സമഗ്ര നിയമനിര്‍മ്മാണം കൊണ്ടുവരുമെന്ന് ബജറ്റ് പ്രഖ്യാപനം. വിദേശങ്ങള്‍ കള്ളപ്പണ നിക്ഷേപത്തിന് 10 വര്‍ഷം വരെ കഠിന തടവു ശിക്ഷ നടപ്പാക്കും. റിട്ടേണ്‍ നല്‍കാത്തതും പൂര്‍ണ്ണമായ വിവരം ഉള്‍പ്പെടുത്താതെയുള്ള റിട്ടേണ്‍ സമര്‍പ്പിക്കലിനും ശിക്ഷ. ഏഴു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന നിയമം കൊണ്ടുവരും. വിദേശ അക്കൗണ്ടിലെ വിവരങ്ങള്‍ റിട്ടേണില്‍ ഉള്‍പ്പെടുത്തണം.
ബിനാമി സ്വത്ത് ട്രാന്‍സാക്ഷന്‍ ബില്‍ -റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ കള്ളപ്പണം ഒഴുക്ക് തടയുന്നതിന് ബിനാമി സ്വത്ത് ട്രാന്‍സാക്ഷന്‍ ബില്‍ ഉടന്‍ കൊണ്ടുവരും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക