Image

മതങ്ങള്‍ പോരടിക്കേണ്ടത്‌ ദാരിദ്ര്യത്തിനെതിരേ: പ്രധാനമന്ത്രി

Published on 27 February, 2015
മതങ്ങള്‍ പോരടിക്കേണ്ടത്‌ ദാരിദ്ര്യത്തിനെതിരേ: പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ഹിന്ദുവും മുസ്ലീമും ഉള്‍പ്പടെയുള്ള മതങ്ങള്‍ പോരടിക്കേണ്ടത്‌ ദാരിദ്ര്യത്തിനെതിരേയാണെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്‌താവിച്ചു. മതത്തിന്റെ പേരില്‍ സ്‌പര്‍ധ വളര്‍ത്തുന്നവര്‍ തനിക്കു ശത്രുക്കളാണ്‌. തന്റെ സര്‍ക്കാരിന്റെ മതം ദേശീയ പതാകയാണ്‌; ലക്ഷ്യം പാവപ്പെട്ടവന്റെ പാദപൂജയാണ്‌; താല്‍പര്യം കര്‍ഷക ക്ഷേമമാണെന്നും രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയ്‌ക്കുള്ള മറുപടിയില്‍ പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്തെ നിയമവ്യവസ്‌ഥ കയ്യിലെടുക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നു മുന്നറിയിപ്പു നല്‍കിയ പ്രധാനമന്ത്രി സ്വന്തം `കുടുംബത്തിലെ അപസ്വരങ്ങള്‍ക്കെതിരെയാണു മുന്നറിയിപ്പു നല്‍കിയത്‌. ഈ രാജ്യം പിറന്നത്‌ 1947ല്‍ അല്ല, നമ്മുടെ പാരമ്പര്യം സഹസ്രാബ്‌ദങ്ങളുടേത്‌. ഭരണഘടനാ തത്വങ്ങളിലാണു രാജ്യത്തിന്റെ നിലനില്‍പ്പെന്നും പ്രധാനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രിയുടെ പ്രസംഗത്തിനുശേഷം സഭ ശബ്‌ദവോട്ടോടെ നന്ദിപ്രമേയം അംഗീകരിച്ചു; ഘര്‍ വാപസിയെയും ആര്‍എസ്‌എസ്‌ നിലപാടുകളെയും വിമര്‍ശിച്ചു സൗഗത റോയ്‌ (തൃണമൂല്‍) അവതരിപ്പിച്ച ഭേദഗതി വോട്ടിനിട്ടു തള്ളി (61-203). സ്വകാര്യ സ്‌ഥാപനങ്ങളില്‍ തൊഴില്‍ സംവരണം ആവശ്യപ്പെട്ടു കൊടിക്കുന്നില്‍ സുരേഷ്‌ (കോണ്‍ഗ്രസ്‌) കൊണ്ടുവന്ന ഭേദഗതിയും സഭ നിരാകരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക