Image

നെല്ല് സംഭരണത്തിന് 25 കോടിയുടെ അധിക ധനസഹായം -മാണി

Published on 27 February, 2015
നെല്ല് സംഭരണത്തിന് 25 കോടിയുടെ അധിക ധനസഹായം -മാണി

തിരുവനന്തപുരം: നെല്ല് സംഭരണത്തിന് സംസ്ഥാന സിവില്‍ സപൈ്‌ളസ് കോര്‍പറേഷന് 25 കോടി അധിക ധനസഹായം അനുവദിച്ചതായി ധനമന്ത്രി കെ.എം. മാണി അറിയിച്ചു. നടപ്പുവര്‍ഷത്തെ ബജറ്റില്‍ 180 കോടിയായിരുന്നു ഇതിന് വകയിരുത്തിയിരുന്നത്. ഇതിനുപുറമെ ഉപധനാഭ്യര്‍ഥനയില്‍ കഴിഞ്ഞ ഡിസംബറില്‍ 10 കോടികൂടി അനുവദിച്ചിരുന്നു. ഇതുകൂടാതെയാണ് 25 കോടികൂടി അനുവദിച്ചത്. ഇതുസംബന്ധിച്ച ധനവകുപ്പിന്റെ ശിപാര്‍ശ മന്ത്രി അംഗീകരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക