Image

കുടുംബവര്‍ഷത്തില്‍ കുടുംബനവീകരണ ധ്യാനങ്ങള്‍

ജോയിച്ചന്‍ പുതുക്കുളം Published on 24 February, 2015
കുടുംബവര്‍ഷത്തില്‍ കുടുംബനവീകരണ ധ്യാനങ്ങള്‍
ഒഹായോ: പരി. പിതാവ്‌ പോപ്പ്‌ ഫ്രാന്‍സീസ്‌ കുടുബവര്‍ഷം പ്രഖ്യാപിച്ചിരിക്കുന്ന ഈ കാലഘട്ടത്തില്‍ കുടുംബങ്ങളുടെ നവീകരണത്തിനും വിശുദ്ധീകരണത്തിനും വേണ്ടി ചാവറ മിനിസ്‌ട്രി ഒരുക്കുന്ന കുടുംബനവീകരണ ധ്യാനങ്ങള്‍ അമേരിക്കയിലെ വിവിധങ്ങളായ ഇടവക സമൂഹങ്ങളില്‍ നടത്തപ്പെടുന്നു.

ചാവറ മിനിസ്‌ട്രികള്‍ക്ക്‌ നേതൃത്വം നല്‍കുന്ന റവ.ഫാ. ജോ പാച്ചേരിയില്‍ ധ്യാനങ്ങള്‍ നയിക്കുന്നതാണ്‌. ഗാനശുശ്രൂഷകള്‍ക്ക്‌ ഷൈജന്‍ വടക്കന്‍ നേതൃത്വം നല്‍കും. ധ്യാനത്തിന്റെ വിജയത്തിനായി ചെയിന്‍- റോസറിയും, മധ്യസ്ഥ പ്രാര്‍ത്ഥനയും നടന്നുകൊണ്ടിരിക്കുന്നു. നോമ്പ്‌ കാലഘട്ടത്തില്‍ ധ്യാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്‌ ഫിലാഡല്‍ഫിയ, സാക്രമെന്റോ, ഷിക്കാഗോ, ഡിട്രോയിറ്റ്‌ എന്നിവിടങ്ങളിലാണ്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: കോര്‍ഡിനേറ്റര്‍ തോമസ്‌ ആലുംപറമ്പിലുമായി (312 632 5904) ബന്ധപ്പെടുക.
കുടുംബവര്‍ഷത്തില്‍ കുടുംബനവീകരണ ധ്യാനങ്ങള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക