Image

ആ മധുരരാവില്‍ (കവിത: മോന്‍സി കൊടുമണ്‍)

മോന്‍സി കൊടുമണ്‍ Published on 20 February, 2015
ആ മധുരരാവില്‍ (കവിത: മോന്‍സി കൊടുമണ്‍)
മുറ്റത്തു കുസൃതിക്കാറ്റിന്‍ ചുംബനവികൃതികള്‍
മഞ്ഞിന്‍ കണങ്ങള്‍ക്കു പുതുരൂപമേകി
എത്രനേരമായ് കിനാവിന്‍ വള്ളികള്‍
പിണഞ്ഞു വരിഞ്ഞെന്‍ കരളില്‍ പതിക്കുന്നു.
പൂമേനി തഴുകി തലോടി കിടന്നു ഞാന്‍
ചുംബനലഹരിയിലാറാടി രസിച്ച്-
രതിസുഖസാഗരതിരകളില്‍ മുങ്ങി
ജനുവരി പെണ്ണിന്‍ മാറിന്‍ മയങ്ങവേ
പുലരി വിടര്‍ന്നതറഞ്ഞീല ഞാന്‍.
പത്‌നി വന്നു പതുക്കെ പുലമ്പി ചാരെ
'മതിയായില്ലെനാഥാ! കുംഭകര്‍ണ്ണസേവ'
അവധിദിനത്തില്‍ പുതുവര്‍ണ്ണം നിറക്കുവാന്‍
കൊതിപൂണ്ടു ഞാനും നോക്കിയാ മിഴികളെ

ആ മധുരരാവില്‍ (കവിത: മോന്‍സി കൊടുമണ്‍)
Join WhatsApp News
വായനക്കാരൻ 2015-02-21 15:08:09
പണ്ടൊരുനാളിൽ  കുംഭ-
      കർണ്ണനെസഹോദരൻ
രാവണൻ ഉണർത്തിയ
      കഥ നീ കേട്ടിട്ടുണ്ടോ?
സീതയെ രക്ഷിക്കാനാ-
      യെത്തുന്ന രാമനുമായ്
യുദ്ധം ചെയ്യുവാനവൻ
      സഹായമഭ്യർത്ഥിച്ചു.

നീണ്ടുനീണ്ടൊരു സുഖ-
      സുഷുപ്തിയിലിന്നുഞാൻ
പ്രാതലിൻ സമയമാ
      യെന്നറിഞ്ഞിരുന്നില്ല.
പ്രാതലായ്, നീയിന്നൊരു
       താലത്തിലേറി, എന്റെ
മൃദുല തല്പത്തിലേ
      ക്കിറങ്ങിയിരുന്നാലും
‘വെടിയൊന്നതിൽ രണ്ട്
      പക്ഷി‘കളെന്നപോലെ
പ്രാതലായ് നമുക്കല്പം 
      ദ്വന്ദയുദ്ധവുമാവാം.
Lover to love 2015-02-21 15:55:10
MONCY ,why you finished the poem before the climax.
I was so anxiety to read more.Any way in the winter season
made a natural romantic seen .thanks
വിദ്യാധരൻ 2015-02-21 22:40:53
തണുപ്പിൻ ആധിക്ക്യത്തിൽ 
             ന്യുയോർക്കിൽ ഉള്ളോർക്കെല്ലാം
നാംമ്പിടുന്നുള്ളിന്റുള്ളിൽ 
              പ്രണയ കുരുപ്പുകൾ 
ചുംബിക്കാൻ ആസ്ലേഷിക്കാൻ 
                തേൻകനി നുകരുവാൻ 
ലീലാവിലാസാത്താലെ 
                 രതിയിൽ മുഴുകുവാൻ 
ഹൃദയം തുടിക്കുന്നു 
                    പരുമ്പറ മുഴക്കുന്നു 
Lover to love 2015-02-22 07:06:06
Vidyadaran you like cold weather and couple drinks with your 
Partner? This is not bad comments.I think this poem make you
more energy.love and kiss forever.But not support Kochin kissers
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക