Image

'സൗദാഗര്‍' ഈ കാലഘട്ടത്തിലും ഏറെ പ്രസക്തമാകുന്നു.

ബഷീര്‍ അഹമ്മദ്‌ Published on 19 February, 2015
'സൗദാഗര്‍' ഈ കാലഘട്ടത്തിലും ഏറെ പ്രസക്തമാകുന്നു.
കോമാളി വേഷമണിഞ്ഞെത്തുന്ന സാധാരണ ജനങ്ങളുടെ രംഗപ്രവേശത്തോടെയാണ് ഹിന്ദി നാടകമായ 'സൗദാഗറി'ന്റെ തുടക്കം.
നാടകവേദിയും, ഓപ്പണ്‍ഫോറവും നാടക ആസ്വാദകരാല്‍ ഏറെ ശ്രദ്ധേയമായ് തിങ്ങി നിറഞ്ഞ സദസ്സില്‍ നാടകം അഞ്ചാം ദിവസത്തിലേക്ക് പ്രവേശിക്കുകയാണ്. ഒപ്പം നാടകത്തെ ഇഷ്ടപ്പെടുന്നവരും.

ദുഷ്ടലാക്കോടെ തന്റെ പണവും അധികാരവുമുപയോഗിച്ച് നിലവിലുള്ള നിയമവ്യസ്ഥയെ തനിക്കനുകൂലമാക്കി മാറ്റുന്ന കച്ചവടത്തിന്റെ കുതന്ത്രങ്ങളാണ് നാടകം അനാവരണം ചെയ്യപ്പെടുന്നത്.

ബെറ്‌ട്ടോള്‍ട്ട് ബ്രഹ്ത്തിന്റെ Exception and the Rule എന്ന നാടകത്തെ ആധാരമാക്കി ബാന്‍സി കൗളാണ് നാടകം സംവിധാനം ചെയ്തത്. ശ്രീകാന്ത് കിഷോറാണ് രചന നിര്‍വ്വഹിച്ചത്.
മലയാളത്തില്‍ അരങ്ങേറിയ 'ചക്ക' യുടെ രചന നിര്‍വഹിച്ചത് തുപ്പേട്ടനാണ്. സി.കെ.രാജന്‍, കെബി ഹരി, പ്രബാലന്‍ വെല്ലൂര്‍, എന്നിവര്‍ ചേര്‍ന്നാണ് സംവിധാനം നിര്‍വ്വഹിച്ചത്.

'കസ്മല്‍ സപ്‌നേ' എന്ന രാജസ്ഥാനി നാടകമാണ് അവസാനമായ് അരങ്ങേറിയത്. പ്രണയം വ്യക്തിയെ അന്ധനാക്കുന്ന പ്രമേയമാണ് നാടകം മുന്നോട്ടുവെക്കുന്നത്. ഇപ്ഷിത ചക്രവര്‍ത്തി സിങ്ങ്  രചിച്ച നാടകം അജിത് സിങ്ങ് പാലാ പാറ്റാണ് സംവിധാനം ചെയ്തത്.
'സൗദാഗര്‍' ഈ കാലഘട്ടത്തിലും ഏറെ പ്രസക്തമാകുന്നു.
'സൗദാഗര്‍' ഈ കാലഘട്ടത്തിലും ഏറെ പ്രസക്തമാകുന്നു.
'സൗദാഗര്‍' ഈ കാലഘട്ടത്തിലും ഏറെ പ്രസക്തമാകുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക