Image

ചോദ്യങ്ങള്‍, ഉത്തരങ്ങള്‍

Published on 16 February, 2015
ചോദ്യങ്ങള്‍, ഉത്തരങ്ങള്‍
(എല്ലാ തിങ്കളാഴ്‌ചയും വായിക്കുക)

(ഇപ്രാവശ്യം ചരിത്രപരമായ/സാഹിത്യപരമായ ചോദ്യങ്ങളും ഉത്തരങ്ങളും. വായനക്കാര്‍ക്ക്‌ രസകരമായ ചോദ്യങ്ങള്‍ ചോദിക്കാവുന്നതാണ്‌)

പതിനാറാം നൂറ്റാണ്ടില്‍ ന്യൂയോര്‍ക്ക്‌ ഒരു ഡച്ച്‌ കോളനിയായിരുന്നപ്പോള്‍ അതിന്റെ പേരെന്തായിരുന്നു. ആരായിരുന്നു, ഭരണം നടത്തിയിരുന്നത്‌?

ന്യൂ നെതെര്‍ലാന്റ്‌സ്‌, അല്ലെങ്കില്‍ ന്യൂ ആംസ്‌റ്റെര്‍ഡാം, പീറ്റര്‍ സ്‌റ്റുവസന്റ്‌

1893 ല്‍ സ്ര്‌തീകള്‍ക്ക്‌ വോട്ടവകാശം നല്‍കിയ ആദ്യത്തെ ഇംഗ്ലീഷ്‌ സംസാരിക്കുന്ന രാഷ്‌ട്രം?

ന്യൂസീലാന്റ്‌

1852ല്‍ ഏറ്റവു അധികം വില്‍ക്ക്‌പ്പെട്ട നോവലാണു അമേരിക്കന്‍ സിവില്‍ വാറിനെ സഹായിച്ചത്‌ എന്ന്‌ ലിങ്കണ്‍ വിശേഷിപ്പിച്ചത്‌ ഏത്‌ നോവലിനെപ്പറ്റി?

അങ്കില്‍ ടോംസ്‌ ക്യാബിന്‍

ആഫ്രിക്കയില്‍ നിന്നും അടിമകളെ കൊണ്ട്‌ വരുന്നത്‌ നിരോധിച്ചുകൊണ്ടുള്ള നിയമം യു.എസ്‌. കോണ്‍ഗ്രസ്സ്‌ നടപ്പാക്കിയ വര്‍ഷം.

1807

ക്രുസ്‌തുവിനു 300 വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ഗ്രീസ്സില്‍ ജീവിച്ചിരുന്നു ഒരു ഗുരുവും ശിഷ്യനും. ഒരാള്‍ പുരാതന കാലത്തെ ഏറ്റവും വലിയ യോദ്ധാവ്‌, മറ്റേയാള്‍ ഏറ്റവും വലിയ തത്വ ചിന്തകന്‍?

മഹാനായ അലക്‌സാണ്ടര്‍/അരിസ്‌റ്റോട്ടില്‍

ബെര്‍ളിന്‍ വാള്‍ എത്ര കാലം നിന്നു.

28 വര്‍ഷങ്ങല്‍ (1961-1989)

ഏറ്റവും ഉയരം കൂടിയ അമേരിക്കന്‍ പ്രസിഡണ്ട്‌ (6`4`) ഏറ്റവും ഉയരം കുറഞ്ഞ അമേരിക്കന്‍ പ്രസിഡണ്ട്‌ (5'4'')

എബ്രാഹാം ലിങ്കണ്‍, ജയിംസ്‌ മാഡിസണ്‍

അമേരിക്കന്‍ ദേശീയ ഗാനത്തിന്റെ വരികള്‍ രചിച്ചത്‌ ആര്‍? ഏത്‌ യുദ്ധകാലത്ത്‌?

ഫ്രാന്‍സിസ്‌ സ്‌കോട്ട്‌ കി, 1812 യുദ്ധകാലത്ത്‌

ഓര്‍മ്മക്കുറിപ്പുകള്‍ എഴുതിയ മുഗള്‍ സാമ്രാജ്യത്തിലെ രണ്ടു മഹാന്മാര്‍?

ബാബര്‍ /ജഹാംഗീര്‍

ആള്‍ ഇന്ത്യ മുസ്ലീം ലീഗ്‌ സ്‌ഥാപിക്കപ്പെട്ടത്‌ ആരുടെ നേത്രുത്വത്തില്‍?

ആഗഖാന്‍

കലിംഗ യുദ്ധം ഉണ്ടായ വര്‍ഷം?

ക്രിസ്‌തുവിനു 261 വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌?

ടര്‍ക്കി-അഫ്‌ഗാന്‍ ഭരണം ഭാരതത്തില്‍ എത്ര വര്‍ഷം നില നിന്നു.

മൂന്നു ശതാബദത്തോളം.

ഇന്ത്യന്‍ ഭരണഘടന ആദ്യമായി ഭേദഗതി ചെയ്‌ത വര്‍ഷം?

1951

ഭാരതം വിഭജിച്ച്‌ മുസ്ലീമുകള്‍ക്ക്‌ വേറെ രാഷ്‌ട്രം വേണമെന്ന്‌ അവര്‍ അവകാശപ്പെട്ട വര്‍ഷം.

1940

വന്ദേ മാതരം ആദ്യം ഇന്ത്യന്‍ നാഷ്‌ണല്‍ കോണ്‍ഗ്രസ്സിന്റെ സമ്മേളനത്തില്‍ പാടിയ വര്‍ഷം.

1896

ചാള്‍സ്‌ ഡിക്കെന്‍സിനു ഇഷ്‌ടമാണെന്ന്‌ പറയാറുള്ള അദ്ദേഹത്തിന്റെ നോവല്‍

ഡേവിഡ്‌ കോപ്പര്‍ഫീല്‍ഡ്‌

ഇംഗ്ലീഷ്‌ കവി കീറ്റ്‌സിന്റെ ഏത്‌ കവിതയിലാണ്‌ ഈ വരി R And no birds sing Q

ല ബെല്ല ഡേം സാന്‍സ്‌ മേര്‍സി

ഇംഗ്ലീഷ്‌ കവി കീറ്റ്‌സിന്റെ ആവശ്യപ്രകാരം അദ്ദേഹത്തിന്റെ സമാധി ശിലയില്‍ എഴുതി വച്ചിരിക്കുന്നത്‌?

'Here lies one whose name was writ in water'

(അടുത്ത ആഴ്‌ച ചോദ്യങ്ങളും ഉത്തരങ്ങളുമായി വീണ്ടും കാണാം)
Join WhatsApp News
vayanakaran 2015-02-16 07:53:14
മതത്തെയും പള്ളി യേയും മാത്രം പറഞ്ഞും എഴുതിയും കലഹിച്ചും കഴിയുന്ന്വര്ക്ക്
വേണ്ടി ഇമലയാളി പകരുന്ന അറിവിന്‌
അഭിനന്ദനങ്ങൾ.  ദൈവവും പ്രാർഥനയുമായി
നടക്കുന്ന മലയാളി സമൂഹം സാഹിത്യത്തിൽ നിന്നും വായനയിൽ നിന്നും ഒഴിഞ്ഞു നില്ക്കുന്നത്
സ്വാഭാവികം. അവരവർ എഴുതുന്നത് മാത്രം
നല്ലെതെന്ന് വിശ്വസിക്കയും അത് തന്നെ വായിക്കയും
ചെയ്യുന്ന എഴുത്തുകാർ ഉണ്ടെന്നു ചിലരുടെ
ലേഖനങ്ങളിൽ കാണുന്നുണ്ട്.  അവർ തന്നെ ഇവിടെ എഴുത്തുകാർ ഇല്ലെന്നും പരയുന്നുണ്ട്. അമേരിക്കൻ മലയാളിക്ക അറിയാം പള്ളിയും പ്രാർത്ഥനയും മാത്രമേ അവനെ രക്ഷിക്കയുള്ളു വെന്ന്. ആമേൻ!
നാരദർ 2015-02-16 08:16:03
വായനക്കാരൻ അവിടേം ഇവിടേം ചുറ്റി നടന്നിട്ട് കാര്യമില്ല. വിചാരവേദി നടത്തുന്ന 
വിദ്യാധര മേളയിൽ കുറച്ചു ഉഷാറായി പങ്കെടുക്കണം.  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക