Image

എന്നകതാരിന്റെ മുറ്റത്ത്‌.... (കവിത: ജി. പുത്തന്‍കുരിശ്‌)

Published on 14 February, 2015
എന്നകതാരിന്റെ മുറ്റത്ത്‌.... (കവിത: ജി. പുത്തന്‍കുരിശ്‌)
എന്നകതാരിന്റെമുറ്റത്ത്‌ ഞാന്‍ നട്ട
മുല്ലയിലായിരം പൂവിരിഞ്ഞു (2)
ഞാന്‍കണ്ട സുന്ദരസങ്കല്‌പ വല്ലികള്‍
ചില്ലകളാട്ടികുണുങ്ങി നിന്നു (2)
ചില്ലകളാട്ടികുണുങ്ങി നിന്നു
എന്നകതാരിന്റെ....

സുന്ദരരൂപനെന്‍ കോമളാംഗന്‍
പിന്നില്‍ നിന്നെത്തിയെന്‍ കണ്ണുപൊത്തി (2)
പ്രേമവിവശയാം എന്നെയെന്‍ മന്മദന്‍
മാറോട്‌ചേര്‍ത്തു പുണര്‍ന്നു നിന്നു (2)
മാറോട്‌ചേര്‍ത്തു പുണര്‍ന്നു നിന്നു
എന്നകതാരിന്റെ....

മന്ദമായ്‌വന്നൊരു തെന്നലെന്‍ മേനി
തൊട്ടുതഴുകികടന്നുപോയി (2)
എന്റെ മനസ്സിന്റെമലര്‍ക്കാവില്‍ നിന്നൊരു
പൂങ്കുയില്‍കൂവി പറന്നുപോയി (2)
പൂങ്കുയില്‍കൂവി പറന്നുപോയി
എന്നകതാരിന്റെ...

സംഗീതം: ജോസി പുല്ലാട്‌
ഗായിക: ജ്യോത്‌സന

ഗാനം കേള്‍ക്കുക

എന്നകതാരിന്റെ മുറ്റത്ത്‌.... (കവിത: ജി. പുത്തന്‍കുരിശ്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക