Image

ഇനി ഈരേഴ്‌പതിന്നാല്‌ ദിവസങ്ങള്‍.... (ഫെബ്രുവരി -14)

Published on 30 January, 2015
ഇനി ഈരേഴ്‌പതിന്നാല്‌ ദിവസങ്ങള്‍.... (ഫെബ്രുവരി -14)
കരിമ്പിന്റെ വില്ലുമായി, പൂവ്വമ്പുകളുമായി, കാമദേവന്‍ യുവമനസ്സുകളെ തൊട്ടുണര്‍ത്താന്‍ എത്തുന്നു.
പാടാത്ത വീണയും പാടും, പ്രേമത്തിന്‍ ഗന്ധര്‍വ്വവിരല്‍ തൊട്ടാല്‍ എന്ന്‌ കവികള്‍പാടിപോയ സുവര്‍ണ്ണ നിമിഷങ്ങളുടെ തിരിച്ചെത്തല്‍.

അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ പ്രേമസങ്കല്‍പ്പങ്ങള്‍ക്ക്‌ നിറം പകരാന്‍ എത്തുന്ന ഈ വാലന്റയിന്‍ ഡേ കവിതകളും, കഥകളും, രസകരമായ അനുഭവങ്ങളുമായി നിറയ്‌ക്കുക. ഇ-മലയാളിയുടെ താളുകള്‍നിങ്ങള്‍ക്കായി ഒരുങ്ങുന്നു. എടുക്കുമ്പോള്‍ ഒന്നു, തൊടുക്കുമ്പോള്‍ പത്ത്‌, കൊള്ളുമ്പോള്‍ ഒരു കോടി, ഒരു കോടി... അങ്ങനെ അക്ഷരങ്ങളാകുന്ന മലരമ്പുകള്‍ വന്ന്‌ തറയ്‌ക്കട്ടെഇ മലയാളിയുടെ താളുകളില്‍.. അത്‌വായനകാരുടെ മനസ്സുകളെ ആഹ്ലാദിപ്പിക്കട്ടെ....

ആയിരം വികാരങ്ങള്‍, ആയിരം സങ്കല്‍പ്പങ്ങള്‍, ആയിരം വ്യാമോഹങ്ങള്‍ ഇവയില്‍ മുങ്ങിതപ്പി പണ്ടത്തെ കളിത്തോഴര്‍ കാഴ്‌ച വയ്‌ക്കുന്നവാക്കുകള്‍ക്ക്‌ കാതോര്‍ക്കാം.

എക്ലാവര്‍ക്കും അനുഭൂതിദായകമായ വാലന്റയിന്‍ ആശംസകള്‍ ഇന്നേ നേരുന്നു.

പ്രേമത്തോടെ, ഇ-മലയാളി
ഇനി ഈരേഴ്‌പതിന്നാല്‌ ദിവസങ്ങള്‍.... (ഫെബ്രുവരി -14)
Join WhatsApp News
vayanakaran 2015-01-31 10:53:30
അമേരിക്കൻ മലയാളികൾക്ക് പ്രേമത്തെക്കുറിച്ചും,അനുരാഗ രചനകളെ കുറിച്ചും
എന്തറിയാം. അവര്ക്ക് മതത്തെപ്പറ്റി മാത്രം
അറിയാം, അതിനായി വഴക്ക് കൂടാനും. എന്തൊരു
ദയനീയ സ്തിഥി !!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക