Image

ഐ.എന്‍.ഒ.സി റിപ്പബ്ലിക്‌ ദിനാഘോഷങ്ങള്‍: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

അലന്‍ ചെന്നിത്തല Published on 29 January, 2015
ഐ.എന്‍.ഒ.സി റിപ്പബ്ലിക്‌ ദിനാഘോഷങ്ങള്‍: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
പെന്‍സില്‍വാനിയ: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ കേരളാ പെന്‍സില്‍വാനിയ ചാപ്‌റ്ററിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യയുടെ അറുപത്തിയാറാമത്‌ റിപ്പബ്ലിക്‌ ദിനാഘോഷങ്ങള്‍ ജനുവരി 31-ന്‌ ശനിയാഴ്‌ച വൈകുന്നേരം 4.30 മുതല്‍ ഫിലാഡല്‍ഫിയ അസന്‍ഷന്‍ മാര്‍ത്തോമാ ഓഡിറ്റോറിയത്തില്‍ വര്‍ണ്ണാഭമായ പരിപാടികളോടെ നടക്കും. ഈ സമ്മേളത്തില്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസിന്റെ കേരളത്തിലേയും അമേരിക്കയിലേയും പ്രമുഖ നേതാക്കള്‍ പങ്കെടുക്കും.

പൊതുസമ്മേളനത്തോടനുബന്ധിച്ച്‌ ജീമോന്‍ ജോര്‍ജിന്റേയും, നെല്‍സണ്‍ പണിക്കരുടേയും നേതൃത്വത്തില്‍ കള്‍ച്ചറല്‍ പ്രോഗ്രാമും നടക്കും. ഫിലാഡല്‍ഫിയയിലെ മലയാളി സമൂഹം ഒന്നായി പങ്കെടുക്കുന്ന ഈ സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കുര്യന്‍ ജോര്‍ജ്‌ (പ്രസിഡന്റ്‌ 610 457 5868), സന്തോഷ്‌ ഏബ്രഹാം (സെക്രട്ടറി 215 605 6914), ഡാനിയേല്‍ പി. തോമസ്‌ (പബ്ലിസിറ്റി കണ്‍വീനര്‍) എന്നിവര്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക