Image

പിള്ളയുടെ നിലപാട് ശരിയാണോയെന്ന് പരിശോധിച്ച ശേഷം തീരുമാനമെടുക്കുമെന്ന് വി.എസ്

Published on 27 January, 2015
പിള്ളയുടെ നിലപാട് ശരിയാണോയെന്ന് പരിശോധിച്ച ശേഷം തീരുമാനമെടുക്കുമെന്ന് വി.എസ്

കൊല്ലം: അഴിമതിക്കെതിരായ പോരാട്ടത്തില്‍ ബാലകൃഷ്ണ  പിള്ളയുടെ നിലപാട് ശരിയാണോയെന്ന് പരിശോധിച്ച ശേഷം തീരുമാനമെടുക്കുമെന്ന് വി.എസ്. പി.സി ജോര്‍ജും പിള്ളയുമടക്കം അഴിമതിക്കെതിരെ ആരു സംസാരിച്ചാലും എല്‍.ഡി.എഫ് അംഗീകരിക്കുമെന്നും അച്യുതാനന്ദന്‍ വ്യക്തമാക്കി. ഇരുവരുടെയും പേരാട്ടം ശരിയാണെന്ന് തെളിഞ്ഞാല്‍ മുന്നോട്ടുകാര്യങ്ങള്‍ ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൊല്ലത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വി.എസ്.

സര്‍ക്കാറിനെതിരെ ബാലകൃഷ്ണപിള്ള അഴിമതി ആരോപിക്കുന്നത് തെറ്റാകില്ളെന്ന് കഴിഞ്ഞദിവസം സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും  അഭിപ്രായപ്പെട്ടിരുന്നു. പിള്ളയുടെ കാര്യത്തില്‍ ആദ്യം യു.ഡി.എഫ് തീരുമാനം എടുക്കട്ടെ. അതിന് ശേഷം പിള്ളയെ ഇടതുമുന്നണിയില്‍ എടുക്കണോ എന്ന കാര്യം ആലോചിക്കാമെന്നും പിണറായി വ്യക്തമാക്കിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക