Image

ഗുരുവായൂരപ്പന്‍ മാനസപൂജയും നെല്ലുജപവും എല്ലാ സിറ്റികളിലും

അനില്‍ ആറന്മുള Published on 26 January, 2015
ഗുരുവായൂരപ്പന്‍ മാനസപൂജയും നെല്ലുജപവും എല്ലാ സിറ്റികളിലും
ഹൂസ്റ്റണ്‍: ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രപ്രതിഷ്‌ഠയുടെ ഭാഗമായി നടത്തുന്ന മാനസപൂജ അമേരിക്കയിലെ എല്ലാ സിറ്റികളിലും നടത്താനുള്ള തയാറെടുപ്പിലാണ്‌ ഭാരവാഹികള്‍. ഏപ്രില്‍ 23-നാണ്‌ പ്രതിഷ്‌ഠ നടക്കുക. പുതിയ ക്ഷേത്രത്തിന്റെ താഴികക്കുടത്തിനുള്ളില്‍ നിറയ്‌ക്കാനുള്ള നെല്ല്‌ അമേരിക്കയിലെ എല്ലാ സിറ്റികളിലുമുള്ള ഭക്തജനങ്ങളെക്കൊണ്ട്‌ ജപംചെയ്യിച്ച്‌ കൊണ്ടുവരാനുള്ള പരിപാടിയുടെ ഭാഗമായാണ്‌ മാനസപൂജ സംഘടിപ്പിക്കുന്നത്‌.

ഹൂസ്റ്റണ്‍, അറ്റ്‌ലാന്റാ, ഓസ്റ്റിന്‍ സാന്‍അന്റോണിയോ, ഒക്കലഹോമ സിറ്റി എന്നിവടങ്ങളില്‍ ക്ഷേത്രം പൂജാരി ശ്രീ ഉണ്ണികൃഷ്‌ണന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള സംഘം പൂജകള്‍ നടത്തിക്കഴിഞ്ഞു. കാലിഫോര്‍ണിയ, ചിക്കാഗോ എന്നിവടങ്ങളിലാണ്‌ ഉടന്‍ പൂജ നടക്കുക.

ശ്രീഗുരുവായൂരപ്പന്‌ മുന്നില്‍ ഭക്തജനങ്ങള്‍ സ്വയം ചെയ്യുന്ന വിശേഷകരമായ പൂജയാണ്‌ മാനസപൂജ. ഇതിനോടകം ആയിരങ്ങള്‍ ഈ സവിശേഷ കര്‍മ്മത്തില്‍ പങ്കെടുത്തുകഴിഞ്ഞതായി ഉണ്ണികൃഷ്‌ണന്‍ നമ്പൂതിരി പറഞ്ഞു.

ഇതിന്റെ നടത്തിപ്പിലേക്കായി അമേരിക്കയിലെ എല്ലാ സിറ്റികളില്‍ നിന്നും വോളന്റിയര്‍ കോര്‍ഡിനേറ്റര്‍മാരെ തെരഞ്ഞെടുത്തിട്ടുണ്ട്‌.

ഈവര്‍ഷം ഏപ്രില്‍ 18 മുതല്‍ 26 വരെയാണ്‌ പ്രതിഷ്‌ഠാ ചടങ്ങുകള്‍ നടക്കുക. ഏപ്രില്‍ 23-നായിരിക്കും പ്രതിഷ്‌ഠ. അതിനായി ക്ഷേത്രം തന്ത്രി ശ്രീ കരിയന്നൂര്‍ ദിവാകരന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ പത്തോളം പുരോഹിതന്മാരും വാദ്യക്കാരുമാണ്‌ എത്തുന്നത്‌. പ്രതിഷ്‌ഠയ്‌ക്കുശേഷം ഏഴുദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവവും ഉണ്ടായിരിക്കും.

മാനസപൂജാ കോര്‍ഡിനേറ്റര്‍മാരാകാന്‍ താത്‌പര്യമുള്ളവര്‍ ഉണ്ണികൃഷ്‌ണന്‍ നമ്പൂതിരി (281 701 4675), രാജഗോപാലപിള്ള (832 725 7631) എന്നിവരുമായി ബന്ധപ്പെടുക.
ഗുരുവായൂരപ്പന്‍ മാനസപൂജയും നെല്ലുജപവും എല്ലാ സിറ്റികളിലും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക