Image

വിശ്വ സുന്ദരി പട്ടം കൊളംബിയയുടെ പൗളിന വേഗക്ക്

Published on 26 January, 2015
വിശ്വ സുന്ദരി പട്ടം കൊളംബിയയുടെ പൗളിന വേഗക്ക്

മിയാമി (യു.എസ്): ഇത്തവണത്തെ വിശ്വ സുന്ദരി പട്ടം കൊളംബിയയുടെ പൗളിന വേഗ (22)ക്ക്. കൊളംബിയ ബാരന്‍ക്വില്ലയില്‍ നിന്നുള്ള വേഗ, ബിസിനസ് അഡ്മിനിസ്ട്രേഷന്‍ വിദ്യാര്‍ഥിനിയാണ്. 87 പേരാണ് വിശ്വ സുന്ദരി പട്ടത്തിനായി ഇത്തവണ മത്സര രംഗത്തുണ്ടായിരുന്നത്. മിസ് യൂണിവേഴ്സ് പട്ടം നേടുന്ന രണ്ടാമത്തെ കൊളംബിയക്കാരിയാണ് പൗളിന.

ലാസ് വേഗാസിലെ നിയ സാഞ്ചസാണ് ഫസ്റ്റ് റണ്ണര്‍ അപ്പ്. യുക്രൈയ്നില്‍ നിന്നുള്ള ഡയാന ഹര്‍കഷ രണ്ടാം റണ്ണര്‍ അപ്പായി. മിസ് ഇന്ത്യ നോയോനിത്ത ലോധും മത്സരത്തില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ഇവര്‍ക്ക് അവസാന 10ല്‍ എത്താന്‍ സാധിച്ചില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക