Image

ലെവല്‍ക്രോസില്‍ ട്രെയിന്‍ മിനിവാനിലിടിച്ച് ഒരു കുടുംബത്തിലെ 12 പേര്‍ മരിച്ചു

Published on 26 January, 2015
ലെവല്‍ക്രോസില്‍ ട്രെയിന്‍ മിനിവാനിലിടിച്ച് ഒരു കുടുംബത്തിലെ 12 പേര്‍ മരിച്ചു

ഹിസാര്‍: ഹരിയാനയിലെ ഹിസാറില്‍ ആളില്ലാ ലെവല്‍ക്രോസില്‍ ട്രെയിന്‍ മിനിവാനിലിടിച്ച് ഒരു കുടുംബത്തിലെ 12 പേര്‍ മരിച്ചു. മരിച്ചവരില്‍ നാല് കുട്ടികളും ഉള്‍പ്പെടുന്നു. ഗുരുതരമായി പരിക്കേറ്റ മൂന്നു പേര്‍ ചികിത്സയിലാണ്.

പഞ്ചാബിലെ ധുരിയില്‍ നിന്ന് ഹരിയാണയിലെ സിര്‍സയിലേക്ക് പോവുകയായിരുന്ന പാസഞ്ചര്‍ ട്രെയിനാണ് മിനിവാനിലിടിച്ചത്. ഒരു മതചടങ്ങില്‍ പങ്കെടുക്കാനായി പോകുംവഴിയാണ് കുടുംബം അപകടത്തില്‍ പെട്ടത്. കനത്ത മൂടല്‍മഞ്ഞുകാരണം ട്രെയിന്‍വരുന്നത് കാണാന്‍ കഴിയാതിരുന്നതാണ് അപകടത്തിന് ഇടയാക്കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക