Image

റിപ്പബ്ളിക് ദിന പരേഡില്‍ ഒബാമ മഴ നനഞ്ഞു

Published on 26 January, 2015
റിപ്പബ്ളിക്  ദിന പരേഡില്‍  ഒബാമ മഴ നനഞ്ഞു

ന്യൂഡല്‍ഹി: റിപ്പബ്ളിക് പരേഡില്‍ പ്രസിഡന്‍റ് ബറാക് ഒബാമക്ക് വി.വി.ഐ.പി ബുള്ളറ്റ് പ്രൂഫ് കവചിത ഇരിപ്പിടം ഒരുക്കിയെങ്കിലും ഡല്‍ഹിയിലെ മഞ്ഞും മഴയും കൊള്ളേണ്ടി വന്നു. ചടങ്ങുകളുടെ തുടക്കത്തിലുണ്ടായ ചാറ്റല്‍ മഴ കാരണം വി.വി.ഐ.പി ബോക്സിനകത്തുണ്ടായിരുന്നവരും മഴ നനഞ്ഞു.

ചാറ്റല്‍ മഴയുള്ളതിനാല്‍ ഒബാമയുടെ സഹായികള്‍ അദ്ദേഹത്തെ ഓവര്‍ക്കോട്ടു ധരിപ്പിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരാണ് മോദിക്കും ഒബാമക്കും  കുടചൂടിയത്. യു.എസ് പ്രഥമ വനിത മിഷേല്‍ ഒബാമ ചില സമയത്ത് സ്വയം തന്നെ കുട ചൂടി.  അതേ സമയം രാഷ്ര്ടപതി പ്രണബ് മുഖര്‍ജി ഒരു പ്രത്യേക രോമതൊപ്പി അണിഞ്ഞാണ് ചടങ്ങുകള്‍ വീക്ഷിച്ചിരുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക