Image

ചോദ്യങ്ങള്‍, ഉത്തരങ്ങള്‍ (എല്ലാ തിങ്കളാഴ്ച്ചയും വായിക്കുക)

Published on 26 January, 2015
ചോദ്യങ്ങള്‍, ഉത്തരങ്ങള്‍ (എല്ലാ തിങ്കളാഴ്ച്ചയും വായിക്കുക)
(ഇതൊരു നേരമ്പോക്കിനുള്ള പംക്തി. വായനക്കാര്‍ക്ക്‌ രസകരമായ ചോദ്യങ്ങള്‍ചോദിക്കാവുന്നതാണു.)

മനുഷ്യര്‍ദൈവങ്ങളെ അധിക്ഷേപിക്കുന്നു. മനുഷ്യര്‍ അവരെകൊന്നുകളയുന്നു. എന്താണിതിനര്‍ത്ഥം.

അതിന്റെ അര്‍ത്ഥം : മതപരം:

കൂരിരുട്ടിന്റെ കിടാത്തിയെന്നാല്‍സൂര്യപ്രകാശത്തിനുറ്റതോഴി?ആര്‍ ആരെക്കുറിച്ച് എഴുതി?

വൈലോപ്പിള്ളി ശ്രീധരമേനോന്‍, കാക്കയെപ്പറ്റി.

അയല്‍പക്കകാരന്റെ ഭാര്യ സുന്ദരിയാണെന്ന്‌ തോന്നുന്നതെന്തുകൊണ്ട്?

*നിങ്ങള്‍ അവരെസൂക്ഷിച്ച്‌നോക്കുന്നത്‌കൊണ്ട്.

ഭാര്യ-ഭര്‍ത്താക്കന്മാരുടെ മധുവിധുതീര്‍ന്നു എന്ന് എപ്പോള്‍ മനസ്സിലാക്കാം?

*പരസ്പരം കണ്ടുമുട്ടുമ്പോള്‍ പുഞ്ചിരിക്കുന്നതിനു പകരം രണ്ടുപേര്‍ക്കും കോപമോ, അല്ലെങ്കില്‍ വികാര രഹിതമായ ഭാവമോ അനുഭവപ്പെടുമ്പോള്‍?

മദ്ധ്യവയസ്‌കര്‍ മീശ വടിച്ച് കളയുന്നു. നരച്ചത്‌ കൊണ്ടാണെന്ന്‌ വിശദീകരണം. എന്താണു്‌സത്യം.

*ഇനിയങ്ങാട്ട് മീശ വച്ചിട്ടും വലിയ കാര്യമില്ലെന്ന് മനസിലാക്കുന്നത്‌കൊണ്ട്.

എന്തിനാണു ഭര്‍ത്താവിനു ഭാര്യയെ പേടി?

*ലൈംഗികശേഷി അവള്‍ക്ക് കൂടുതലാകുമ്പോള്‍.

ഞാന്‍ ബൈബിള്‍ അനുസരിച്ച് ജീവിച്ചാല്‍ സ്വര്‍ഗ്ഗം കിട്ടുമൊ?

*ബൈബിള്‍പ്രകാരം ജീവിക്കുന്നവര്‍ സ്വര്‍ഗ്ഗത്തിലാണു്.

വേറൊരുത്തന്റെ ഭാര്യയെ മോഹിച്ചാല്‍ എന്തുസംഭവിക്കും.

*അവളും ഇങ്ങോട്ട്‌ മോഹിച്ചാല്‍ സംഗതിസുഖം, സുഖകരം, അല്ലെങ്കില്‍ ചില്ലറ പരിക്ക് പറ്റും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക