Image

കൊല്ലത്ത്‌ പക്ഷിപ്പനി സ്‌ഥിരീകരിച്ചു; മനുഷ്യരിലേക്ക്‌ പടരാതിരിക്കാന്‍ ജാഗ്രത

Published on 25 January, 2015
കൊല്ലത്ത്‌ പക്ഷിപ്പനി സ്‌ഥിരീകരിച്ചു; മനുഷ്യരിലേക്ക്‌ പടരാതിരിക്കാന്‍ ജാഗ്രത

കൊല്ലം: കുരീപ്പുഴയിലുള്ള ടര്‍ക്കി ഫാമില്‍ പക്ഷികള്‍ ചത്തൊടുങ്ങിയത്‌ പക്ഷിപ്പനി മൂലമാണെന്ന്‌ സ്‌ഥിരീകരണം. ഭോപ്പാലിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ്‌ എച്ച്‌1 എന്‍1ഇനത്തിലുളള വൈറസിന്റെ സാന്നിധ്യം സ്‌ഥിരീകരിച്ചത്‌. ഇതോടെ അവശേഷിക്കുന്ന 6475 ടര്‍ക്കികള്‍ ഉള്‍പ്പെടെ ഫാമിന്‌ ഒരു കിലോമീറ്റര്‍ ചുറ്റളവിലുളള പക്ഷികളെ കൊന്നൊടുക്കാന്‍ തീരുമാനമായി.


ഫാമിന്‌ 10 കിലോമീറ്റര്‍ ചുറ്റളവില്‍ പക്ഷികളുടെയും മുട്ടയുടെയും വ്യാപാരം നിരോധിച്ചിട്ടുണ്ട്‌. പക്ഷികളെ ഇവിടെ നിന്ന്‌ കടത്തുന്നതിനും വിലക്കേര്‍പ്പെടുത്തി. ഇന്നു മുതല്‍ പക്ഷികളെ കൊന്നൊടുക്കിത്തുടങ്ങും.


നേരത്തെ ചത്ത പക്ഷികളെ അലക്ഷ്യമായി സംസ്‌കരിച്ചു എന്ന പരാതിയുയര്‍ന്ന സാഹചര്യത്തില്‍ ഇനി കൊല്ലുന്ന പക്ഷികളെ ശാസ്‌ത്രീയമായി സംസ്‌കരിക്കാനാണ്‌ നീക്കം. പക്ഷിപ്പനി സ്‌ഥിരീകരിച്ചുവെങ്കിലും വൈറസ്‌ മനുഷ്യരിലേക്ക്‌ പകരാതിരിക്കാനുളള പ്രതിരോധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന്‌ ജില്ലാ കളക്‌ടര്‍ ഡോ. എ. കൗശിഗന്‍ വ്യക്‌തമാക്കി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക