Image

വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ ജനറല്‍ ബോഡി യോഗം ഫെബ്രുവരി 28 ന്‌

ഫിലിപ്പ്‌ മാരേട്ട്‌ Published on 24 January, 2015
വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ ജനറല്‍ ബോഡി യോഗം ഫെബ്രുവരി 28 ന്‌
ന്യൂജേഴ്‌സി : വേള്‍ഡ്‌ മലയാളി കൗണ്‍സിലിന്റെ ഒരു ജനറല്‍ ബോഡി യോഗം ഫെബ്രുവരി 28ന്‌ ശനിയാഴ്‌ച്ച വൈകുന്നേരം നാലുമണിക്ക്‌ (4pm) എഡിസനിലുള്ള എഡിസണ്‍ ഹോട്ടലില്‍ വച്ച്‌ നടത്തുന്നതിന്‌ തീരുമാനിച്ചിരിക്കുന്നു. ഈ ജനറല്‍ ബോഡി യോഗത്തിലേക്ക്‌ പ്രവാസികളായി ന്യൂ ജേഴ്‌സിയില്‍ താമസിക്കുന്ന എല്ലാ മലയാളികളേയും പ്രത്യേകം ക്ഷണിക്കുന്നു.

പ്രവാസികളായ നമ്മള്‍ക്ക്‌ ഇപ്പോള്‍ നാട്ടില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക്‌, പരിഹാരം കാണുന്നതിനു വേണ്ടി വേള്‍ഡ്‌ മലയാളി കൗണ്‍സിലിന്റെ കേരളത്തിലുള്ള സര്‍വീസ്‌ ഓര്‍ഗനൈസേഷന്റെ ഓഫീസുകള്‍ വഴി വേള്‍ഡ്‌ മലയാളി കൗണ്‍സിലില്‍ ലൈഫ്‌ മെമ്പര്‍ഷിപ്പ്‌ ഉള്ളവര്‍ക്ക്‌ എങ്ങനെ ഉപയോഗപ്പെടുത്താം എന്നുള്ളതിനെപറ്റിയും ഈ യോഗത്തില്‍ തീരുമാനമെടുക്കും
.
പഴയ മെമ്പര്‍ഷിപ്പുകള്‍ പുതുക്കുന്നതിനോടൊപ്പം ഇപ്പോള്‍ ലൈഫ്‌ മെമ്പര്‍ഷിപ്പ്‌ ഇല്ലാത്തവര്‍ക്ക്‌ അന്നേദിവസം പുതിയ ലൈഫ്‌ മെമ്പര്‍ഷിപ്പും നല്‍കുന്നതായിരിക്കും. പിന്നിട്‌ ലൈഫ്‌ മെമ്പര്‍ഷിപ്പ്‌ ഉള്ള എല്ലാവര്‍ക്കും സര്‍വീസ്‌ ഓര്‍ഗനൈസേഷന്‍ ഓഫീസുകളുടെ നമ്പരുകള്‍ ഉള്‍പ്പെടുത്തി പുതിയ ഐഡി കാര്‍ഡുകള്‍ നല്‌കുന്നതുമായിരിക്കും.

20152017 ലേക്കുള്ള പുതിയ ഭാരവാഹികളെ കൂടി ഈ യോഗത്തില്‍ തിരെഞ്ഞെടുക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്‌ : ശ്രി.ഡോ. ജോര്‍ജ്‌ ജയ്‌ക്കബ്‌ രജിസ്‌റ്റേര്‍ഡ്‌ ഏജന്റ്‌ 2014476609.

വാര്‍ത്ത: ഫിലിപ്പ്‌ മാരേട്ട്‌
വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ ജനറല്‍ ബോഡി യോഗം ഫെബ്രുവരി 28 ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക