Image

ഇനി സ്ത്രീകള്‍ക്ക് സുരക്ഷിത കാര്‍ യാത്ര -'ഷീ ടാക്‌സി' റോഡില്‍ ഇറങ്ങി

ബഷീര്‍ അഹമ്മദ് Published on 23 January, 2015
ഇനി സ്ത്രീകള്‍ക്ക് സുരക്ഷിത കാര്‍ യാത്ര -'ഷീ ടാക്‌സി' റോഡില്‍ ഇറങ്ങി
കോഴിക്കോട്: സ്ത്രീകള്‍ക്ക് സുരക്ഷിതമായ് യാത്ര ചെയ്യാന്‍ ഷീ ടാക്‌സി റോഡില്‍ ഇറങ്ങി. കോഴിക്കോട് കടപ്പുറത്ത് നടന്ന ചടങ്ങില്‍ മന്ത്രി മുനീറും, നടി മഞ്ജു വാര്യരും ചേര്‍ന്നാണ് ടാക്‌സിയുടെ ഫ്‌ളാഗ് ഓഫ് നിര്‍വ്വഹിച്ചത്.

ജി.പി.എസ് സംവിധാനം വഴി 24 മണിക്കൂറും  പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമില്‍ നിന്നുള്ള നിര്‍ദ്ദേശപ്രകാരമാണ് ടാക്‌സിയുടെ യാത്ര. യാത്രക്കാര്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ടാണ് യാത്ര ബുക്ക് ചെയ്യേണ്ടത്. യാത്ര ചെയ്യുന്ന ആളുകളുടെ മുഴുവന്‍ വിവരവും ശേഖരിച്ച ശേഷം ഏറ്റവും അടുത്തുള്ള ഷീ ടാക്‌സി ഡ്രൈവറെ കണ്‍ട്രോള്‍ റൂമില്‍ നിന്നും അറിയിക്കും. യാത്രക്കാര്‍ സ്വന്തം വീട്ടിലോ യാത്ര പുറപ്പെടാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തോ കാത്തു നിന്നാല്‍ മതി, സുരക്ഷിതവാഹനം തേടിയെത്തും.

ആന്‍സി ആന്റണി, സ്വപ്ന ജോസഫ്, ശോഭന.സി, ജീജ.കെ, ഷീബ.കെ, എന്നിവരാണ് സ്ത്രീകളുടെ സുരക്ഷിത യാത്രയ്ക്ക് വളയം പിടിക്കുന്നത്. സാമൂഹിക ക്ഷേമവകുപ്പിനു കീഴിലുള്ള ജെന്‍ഡര്‍പാര്‍ക്കിന്റെ സംരഭമാണിത്്. തിരുവനന്തപുരവും, കൊച്ചിയും കഴിഞ്ഞാല്‍ ഇത് മൂന്നാമത്തെ നഗരമാണ് കോഴിക്കോട് ഷീ ടാക്‌സി കൂടി തുടങ്ങുന്നത്.


ഇനി സ്ത്രീകള്‍ക്ക് സുരക്ഷിത കാര്‍ യാത്ര -'ഷീ ടാക്‌സി' റോഡില്‍ ഇറങ്ങി
കോഴിക്കോട് കടപ്പുറത്ത് ഷീ ട്ക്‌സിയുടെ ഫ്‌ളാഗ് ഓഫ് മന്ത്രി എം.കെ.മുനീറും നടി മഞ്ജു വാര്യരും ചേര്‍ന്ന നിര്‍വ്വഹിച്ചപ്പോള്‍ കളക്ടര്‍ സി.എ.ലത, എ.പ്രദീപ് കുമാര്‍ എം.എല്‍എ, പ്രമുഖ വ്യവസായി അബ്ദുല്‍വഹാബ് സമീപം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക