Image

ഡോ.വല്‍സമ്മ വര്‍ഗീസ് ഒക്കലഹോമയില്‍ നിര്യാതയായി

നിബു വെള്ളവന്താനം Published on 21 January, 2015
ഡോ.വല്‍സമ്മ വര്‍ഗീസ് ഒക്കലഹോമയില്‍ നിര്യാതയായി
ഒക്കലഹോമ: മാവേലിക്കര തഴക്കര തെക്കേടത്ത് വര്‍ഗീസ് വര്‍ഗീസിന്റെ (റോയിച്ചന്‍) ഭാര്യ കായംകുളം എം.എസ്.എം കോളേജ് കെമിസ്ട്രി ഡിപ്പാര്‍ട്ട്‌മെന്റ് മുന്‍ പ്രൊഫസര്‍ ഡോ.വല്‍സമ്മ വര്‍ഗീസ് (59) ഒക്കലഹോമയില്‍ നിര്യാതയായി. 

അമേരിക്കയിലെ ഒക്കലഹോമ യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസറായി പ്രവര്‍ത്തിച്ചിട്ടുള്ള ഡോ.വല്‍സമ്മ വര്‍ഗീസ്, ന്യൂ ഇന്‍ഡ്യ ദൈവസഭയുടെ യുവജന സംഘടനയായ വൈ.പി.സി.യുടെ പ്രഥമ ജനറല്‍ സെക്രട്ടറിയായിരുന്നു.

സംസ്‌കാര ശുശ്രൂഷ 24-ന് ശനിയാഴ്ച ഐ.പി.സി ഒക്കലഹോമ സിറ്റി സഭയുടെ ചുമതലയില്‍ നടത്തും. 

മക്കള്‍: റെഞ്ചു, റോബിന്‍, 

മരുമക്കള്‍: ഡോണ ക്രിസ്റ്റീന്‍ (എല്ലാവരും യു.എസ്.എ). 

പരേത കല്ലിശ്ശേരി തൈമറവുങ്കര തലപ്പാലമലയില്‍ പരേതനായ റ്റി.കെ.സ്‌കറിയായുടെയും അന്നമ്മ സ്‌കറിയായുടെയും മകളാണ്. 

സഹോദരങ്ങള്‍: സുമ, സാബു (ഇരുവരും യു.എസ്.എ), ഷിബു സ്‌കറിയ.

കൂടുതല്‍ വിവരങ്ങള്‍ക്ക് : സാബു സ്‌കറിയ : 405 850 0011

ഡോ.വല്‍സമ്മ വര്‍ഗീസ് ഒക്കലഹോമയില്‍ നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക