Image

അമ്മവീട് (കവിത: ജോര്‍ജ് നടവയല്‍)

Published on 18 January, 2015
അമ്മവീട് (കവിത: ജോര്‍ജ് നടവയല്‍)
സ്ഥിതിയിത്
നിരന്തര ചഞ്ചലിതം,
കാലമിത്
അതിദ്രുത പമ്പരം.
***** ***** ***** ****
തത്വങ്ങള്‍
തോലുരിയും
നാഗസാഗരം.
***** ***** ***** ****
ആട്ടിന്‍ തോലണിഞ്ഞ
രക്ത രക്ഷസ്സാം
ലഹരിമോന്തിയ മാനവീയം.
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
ചുംബിച്ചു വില്ക്കും വിപ്ലവം
മായാമോഹവിഹാരനടനം:
***** ***** ***** ****
ഇത്തരമായ്,
രുദ്രമായ്,
ചാമ്പലാക്കുന്നിവര്‍
നമ്മുടെ അമ്മ വീട്.
***** ***** ***** ****
ഇന്നമ്മതന്‍
ചോരയും നീരും
ഊറ്റി രസിപ്പോരാം
ഇക്കശ്മല-
ദുരാഗ്രഹക്കൂട്ടങ്ങള്‍:
ചപ്പും ചവറും
ഗോഗ്വാ വിളികളും
പട്ടിയും
ഹിംസ്ര ജന്തുക്കളും കൊണ്ട്,
കോഴിക്കുടലും പശുപ്പണ്ടങ്ങളും
തെണ്ടിപ്പരിഷത്തുപ്പലും
നാറ്റിത്തൂത്തൂളുന്നൂ
നിരത്തുകള്‍ തോറും.
***** ***** ***** ****
ഇത്തെമ്മാടി-
പ്പുതുപ്പണക്കൂട്ടങ്ങടെ
ഗര്‍വ്വാം വാഹനം
മുട്ടി വീഴും
അശരരണരുടെ
അന്ത്യശ്വാസച്ചുടുചോരയും
ശ്വസിച്ചുള്ളു
നരകമാക്കി
ക്രൂരരിവര്‍
വിഷക്കിരീടാഭി ഷേകം ചെയ്യുന്നമ്മയെ.
***** ***** ***** ****
തെരുവു പോക്കിരികള്‍ക്ക്
സാധുക്കടെ കണ്ണുതുളയ്ക്കാന്‍,
തലപിളര്‍ത്താര്‍ത്തു രസിക്കാന്‍,
ട്രൈയിനിലേക്കെറിയും കല്ലാല്‍,
കീറപ്പ്‌ളാസ്റ്റിക്് പരവതാനി മൂടിയ
പുഴകളാല്‍,
ആഫ്രിക്കന്‍ പായല്‍ പന്തല്‍ വിരിച്ച
വയലേലകളാല്‍,
വൃദ്ധ മദ്ധ്യവയസ്ക്കരുടെ
ബാല ശിശു വേഴ്ച്ചകളാല്‍,
കാമം മൂത്തമ്മ
കാമുകനോടൊക്കാന്‍
കൊല്ലും
മക്കടെ തുറുകണ്ണുകളാല്‍,
ലിംഗോദ്ധാരണ -
നരകവ്യാധി
പൂണ്ടച്ഛന്‍ സ്ഖലിച്ച
മകളുടെ തുട -
യിടുക്കില്‍ സ്രവിച്ച
മരണച്ചോരയാല്‍,
വിഷം ചീറ്റുമൊരു
കാര്‍ക്കോടക സര്‍പ്പം
ചുറ്റിത്തകരും
കേരള ജനനീ....
ഇത്തിരി
പോരുമൊരാശ്വാസത്തിന്‍
തണലണയ്ക്കാനില്ലല്ലോ...
നിന്നുടെ വാര്‍കൂന്തലാം
ശുദ്ധനീലം തഴച്ച
ഹരിതവനമൊട്ടുമെങ്ങും....
***** ***** ***** ****
കായ്ക്കും വാഴയിലും
പൂക്കും കതിര്‍ക്കുലയിലും
വിഷം;
വിഷം മാത്രം.
വിത്തിടുന്നതും വിഷത്തില്‍
മുളയ്ക്കുന്നതും വിഷത്തില്‍,
തളിര്‍പ്പതും വിഷത്തില്‍,
കൊയ്തുവില്പ്പതും വിഷത്തില്‍:
ചാരേ വാഴും കൃഷിവണിക്കുകളും
ഇതു കേരളാവുക്കെന്ന്
തമിഴ്ത്തായ് വഴികളും.
***** ***** ***** ****
മന്ത്രികളും സിനിമാക്കാരും
ഒരേപോലെ
ഫ്‌ളെക്‌സുകളില്‍
ചിരി വഴിയുന്നൂ,
ജനം
മൂക്കൂ പിഴിയുന്നൂ,
ഓക്കാനം കൊണ്ടു
കോക്രികാട്ടുന്നൂ
നാറ്റമെവിടെയും.
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
ഭരണ രാഷ്ട്രീയ താവളങ്ങളില്‍
സൈ്വരിണികള്‍
ഇറച്ചിക്കറി
വിറ്റു വിലസ്സുന്നൂ....
***** ***** ***** ****
നമ്മുടെ ജന്മനാട്, അമ്മ വീട്,
ചിട്ടിയിട്ടെടുത്ത
ക്രൂശിതന്റെ
അങ്കി പോലെ.
അമ്മവീട് (കവിത: ജോര്‍ജ് നടവയല്‍)
Join WhatsApp News
വിദ്യാധരൻ 2015-01-18 10:37:42
ശരിതന്നെ കവി നീ ചൊന്നതു 
ഹരിത കേരളം 
'സരിത'കേരളം
തെരുവിലൊക്കെ ചുംമ്പനം 
മന്ത്രിമാർ 
തന്ത്രിമാർ
തന്തമാർ 
ഹന്ത! കപടനാടകം 
വാരലുകൾ പലവിതം 
കയ്യിട്ടു വാരൽ 
മണല് വാരൽ 
കൂലികൾ പലവിധം 
കയ്യ്കൂലി 
നോക്ക് കൂലി 
കൊള്ളകൾ പലവിധം 
ഖജനാവ് കൊള്ള 
പകൽകൊള്ള 
ചണ്ടികൾ 
തെണ്ടികൾ 
ചവറുകൾ 
പവർകട്ടുകൾ 
കൊള്ളസംഘം 
ബലാൽസംഗം
കേരളമെന്ന പേരുകേട്ടാൽ 
അപമാനിതനാണ് ഞാൻ 
അമ്മ വീട് 
ഹാ! കഷ്ടമതിന്ന്  
മുടിഞ്ഞ വീട് .

വായനക്കാരൻ 2015-01-18 14:16:24
കെല്പോടെല്ലാ ജനങ്ങൾക്കും 
തെയ് തെയ് തക തെയ് തെയ് തോ
കേടു തീരത്തക്കവണ്ണം
തിത്തത്താ തിത്തെയ് തെയ്
മെപ്പോഴുമന്നദാനവും
ചെയ്തു ചെഞ്ചെമ്മേ
തെയ് തെയ് തക തെയ് തെയ് തോ
മുപ്പാരുമടക്കി വാഴും 
വൈക്കത്തു പെരുംതൃക്കോവി-
ലപ്പാ! ഭഗവാനേ! പോറ്റീ! തിരികെവരൂ. 
തിത്തത്താ തിത്തെയ് തെയ്  (കുചേലവൃത്തം വഞ്ചിപ്പാട്ട്)

എന്റെയോടം അമ്മയോടം
കേരളമാം ചുണ്ടൻ വള്ളം
കരയോടടുപ്പിക്കുവാൻ
തുഴക്കാരില്ല്ല.  തെയ് തെയ് തക തെയ് തെയ് തോ

അമരത്തൊരുത്തനുണ്ട്
ആരായാലുമൊരുപോലെ
ആരുകാലുവാരുമെന്ന
കരുതൽ മാത്രം. തിത്തത്താ തിത്തെയ് തെയ്

തുഴക്കാര് തുഴയില്ല
തുഴകൊണ്ട് തമ്മിത്തല്ല്
തരം കിട്ടുമ്പോഴെല്ലാരും
കോഴ വാങ്ങീടും. തെയ് തെയ് തക തെയ് തെയ് തോ

ഓട്ടവീണ പള്ളിയോടം
വട്ടത്തിൽ കറങ്ങിക്കൊണ്ട്
നട്ടം തിരിഞ്ഞെങ്ങോട്ടുമായ്
പോകുന്നില്ലല്ലോ.  തിത്തത്താ തിത്തെയ് തെയ്

ഓട്ടയടക്കാനായ് ഒരു-
പാർട്ടി ബദ്ധപ്പെട്ടീടുമ്പോൾ
പുത്തനോട്ടയുണ്ടാക്കുന്നു
മറ്റൊരു പാർട്ടി. തെയ് തെയ് തക തെയ് തെയ് തോ

പുഴയോരപൊതുജനം
മണൽ വാരിക്കടത്തുന്നു
മരം വെട്ടി പുഴയോരം
തരിശാക്കുന്നു.  തിത്തത്താ തിത്തെയ് തെയ്

പൊതുജനവിനോദത്തിൻ
കഥകൾ ധാരാളമുണ്ട്
തൃക്കോവിലപ്പാ! ഭഗവാനേ! 
രക്ഷിക്കണമേ!  തെയ് തെയ് തക തെയ് തെയ് തോ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക