Image

നര­ക­വാതിലു­കള്‍ തുറ­ന്ന­പ്പോള്‍ (ചരിത്രനോ­വല്‍­- ഭാഗം-19: സാം നില­മ്പ­ള്ളില്‍)

Published on 06 January, 2015
നര­ക­വാതിലു­കള്‍ തുറ­ന്ന­പ്പോള്‍ (ചരിത്രനോ­വല്‍­- ഭാഗം-19: സാം  നില­മ്പ­ള്ളില്‍)
അദ്ധ്യായം പത്തൊന്‍പ­ത്.

റോഡുപണി പൂര്‍ത്തി­യാ­യ­പ്പോള്‍ വലി­യ­ട്ര­ക്കു­ക­ളില്‍ ആളു­കളെ ക്യാ­മ്പു­ക­ളി­ലേക്ക് കൊണ്ടു­വ­ന്നു­. ഇപ്പോള്‍ പോള­ണ്ടില്‍നി­ന്നുള്ള ജൂത­രാണ് വന്നു­കൊ­ണ്ടി­രി­ക്കു­ന്ന­ത്. റെയില്‍വേ­ലൈ­നിന്റെ പണിയും ധൃത­ഗ­തി­യില്‍ നട­ക്കു­ന്നു­ണ്ട്. ക്യാമ്പില്‍ ഇപ്പോള്‍ നിന്നു­തി­രി­യാന്‍ സ്ഥല­മി­ല്ല. ആരോ­ഗ്യ­മുള്ള പുരു­ഷ­ന്മാരെ റോഡു­പ­ണിക്കും റെയില്‍ലൈ­നിന്റെ പണിക്കും കൊണ്ടു­പോ­കും. സാറ­യെ­പ്പോ­ലുള്ള സ്ത്രീകളെ യൂണിഫോം തയ്ക്കുന്ന ജോലിക്കും യുദ്ധ­സാ­മ­ഗ്രി­ക­ളു­ണ്ടാ­ക്കുന്ന ഫാക്ട്ട­റി­ക­ളി­ലേക്കും. ആരോ­ഗ്യ­മി­ല്ലാ­ത്ത­വ­രേയും വയ­സു­ചെ­ന്ന­വ­രേയും കുട്ടി­ക­ളേയും തീറ്റി­പ്പോ­റ്റു­ന്നത് ഒരു അനാ­വ­ശ്യ­ച്ചി­ല­വാ­ണെന്ന് കോണ്‍സന്‍ട്രേ­ഷന്‍ ക്യാമ്പു­ക­ളുടെ ചുമ­ത­ല­യുള്ള ഐക്ക്മാന്‍ മന­സി­ലാ­ക്കി. എന്താണ് ഇതി­നൊരു പരി­ഹാ­ര­മെന്ന് ആലോ­ചിച്ച് വിഷ­മി­ക്കു­മ്പോ­ളാണ് തന്റെയും കമാന്‍ഡ­റായ ഹിമ്മ്‌ലര്‍* പരി­ഹാരം നിര്‍ദ്ദേ­ശി­ച്ച­ത്.

"അവ­രുടെ ശവ­ക്കുഴി അവര്‍തന്നെ തോണ്ടട്ടെ.' അയാള്‍ നിര്‍ദ്ദേ­ശി­ച്ചു. കഴി­കു­ത്താ­നുള്ള സാമ­ഗ്രി­കള്‍ വള­രെ­വേഗം എത്തി­ച്ചു. പത്തു­വ­യ­സ്സിന് മുക­ളി­ലുള്ള കുട്ടി­കള്‍ മുതല്‍ എഴു­ന്നേറ്റ് നട­ക്കാന്‍ ആരോ­ഗ്യ­മുള്ള വൃദ്ധര്‍വരെ തൂമ്പയും മണ്‍വെ­ട്ടി­ക­ളു­മായി പുറ­പ്പെ­ട്ടു. എന്തി­നാണ് ഇത്ര­യും­വ­ലിയ കുഴി­കു­ത്തു­ന്നത് എന്ന സംശയം ഉന്ന­വി­ച്ച­വ­രോട് സോവ്യറ്റ് കമ്മ്യൂ­ണി­സ്റ്റു­ക­ളുടെ ആക്ര­മ­ണ­മു­ണ്ടാ­യാല്‍ പട്ടാ­ള­ക്കാര്‍ക്ക് സുക്ഷി­ത­മായി യുദ്ധം­ചെ­യ്യാ­നുള്ള ട്രഞ്ച­ുക­ളാ­ണെ­ന്നാ­യി­രുന്നു മറു­പ­ടി.

ട്രഞ്ചു­ക­ളുടെ പണി­തീര്‍ന്ന­പ്പോള്‍ കുഴി­കു­ത്തി­യ­വ­രെ­യെല്ലാം അതിന്റെ അരി­കില്‍ നിരത്തി ഇരു­ത്തി. പിന്നില്‍ യന്ത്ര­ത്തോ­ക്കു­കള്‍ നിര­ന്നത് തങ്ങള്‍ കുഴിച്ച കുഴി­യുടെ ആഴം­നോ­ക്കി­യി­രു­ന്ന­വര്‍ കണ്ടി­ല്ല. വെടി­കൊ­ണ്ടവര്‍ അനേ­ക­രായി കുഴി­യി­ലേക്ക് വീണു­കൊ­ണ്ടി­രു­ന്നു. ജോലി­ക­ഴി­ഞ്ഞ­പ്പോള്‍ കുഴി­മൂ­ടാന്‍ അടുത്ത ബാച്ചി­ലുള്ള യഹൂ­ദ­രെ­ത്തന്നെ ഏല്‍പി­ച്ചു. മരി­ച്ച­വരും ചിലര്‍ പകുതിജീവ­നോ­ടെയും മൂട­പ്പെ­ട്ടു.

ഇതും ബുദ്ധി­മു­ട്ടുള്ള ജോലി­യാ­ണെന്ന് തോന്നി­യ­തി­നാ­യാണ് ഗ്യാസ്‌ചെ­മ്പ­റു­കള്‍ അവ­ത­രി­പ്പി­ച്ച­ത്. സ്റ്റെഫാ­നെയും കൂട്ട­രേയും ഇഷ്ട്ടിക നിര്‍മി­ക്കാന്‍ കൊണ്ടു­പോ­യത് അതി­നു­വേ­ണ്ടി­യാ­ണ്. നിര്‍മിച്ച ഇഷ്ട്ടി­ക­കൊണ്ട് കാറ്റു­ംവെ­ളി­ച്ചവും കയ­റാ­ത്ത­വി­ധ­ത്തി­ലുള്ള വലി­യ­ഹാള്‍ പണി­ത­പ്പോള്‍ എന്തി­നാ­ണെന്ന അനാ­വ­ശ്യ­ചോദ്യം ചോദിച്ച ആകാം­ക്ഷാ­ഭ­രി­ത­രോട് കുളി­മു­റി­ക­ളാ­ണെ­ന്നാണ് പറ­ഞ്ഞ­ത്. ജോലി­ചെ­യ്യാ­നുള്ള ആരോഗ്യം ക്ഷയി­ച്ചു­ക­ഴി­ഞ്ഞാല്‍ തങ്ങള്‍ക്കും അതി­നു­ള്ളില്‍ക­യറി "കുളി­ക്കാ­മെന്ന്' അതു­പ­ണി­ത­വര്‍ വിചാ­രിച്ചുകാ­ണു­ക­യി­ല്ല.

എസ്സെ­സ്സി­നോടു ചോദ്യ­ങ്ങള്‍ ചോദി­ക്കാന്‍ പാടി­ല്ലെ­ന്നാണ് നിയ­മം. ചോദ്യംചെയ്യാതെ ആജ്ഞ­കള്‍ അനു­സ­രി­ക്കു­ക. കഠി­ന­മായി ജോലി­ചെ­യ്യു­ക. "ജോലി­യുടെ പ്രതി­ഫലം സ്വാതന്ത്ര്യം,' എന്നാണ് ക്യാമ്പിന്റെ കവാ­ട­ത്തില്‍ എഴു­തി­വെ­ച്ചി­രി­ക്കു­ന്ന്ത്. സ്വാതന്ത്ര്യം ഇവിട­ല്ല, അങ്ങേ­ലോ­ക­ത്തില്‍. പുതു­തായി വന്നു­ചേ­രുന്ന അഭ­യാര്‍ധി­കളെ പ്രലോ­ഭി­പ്പി­ക്കാ­നുള്ള പോസ്റ്റ­റു­ക­ളും, ചിത്ര­ങ്ങളും റയില്‍ സേറ്റേ­ഷ­നു­ക­ളിലും മറ്റും സ്ഥാപി­ച്ചി­ട്ടു­ണ്ട്. വഴി­യ­രി­കില്‍ സ്റ്റെഫാന്‍കണ്ട വീടു­ക­ളു­ടേയും ആഹാ­ര­സാ­ധ­ന­ങ്ങ­ളു­ടേയും ചിത്ര­ങ്ങള്‍ അതി­നു­വേ­ണ്ടി­യു­ള്ള­താ­യി­രു­ന്നു.

റയിലിന്റെ പണി പൂര്‍ത്തി­യാ­യ­തോ­ടു­കൂടി ഓരോ­ദി­വ­സവും ആയി­ര­ക്കണ­ക്കിന് യഹൂ­ദരെ പോള­ണ്ടിന്റെ പല­ഭാ­ഗ­ങ്ങ­ളില്‍നിന്ന് പിടി­കൂടി ട്രെംബ്‌ളിങ്ക ക്യാമ്പി­ലേക്ക് കൊണ്ടു­വ­ന്നു­. ആരോ­ഗ്യ­മുള്ള സ്ത്രീപു­രു­ഷ­ന്മാ­രൊ­ഴികെ ബാക്കി­യു­ള്ള­വ­രെ­യെല്ലാം "കുളി­പ്പി­ക്കാന്‍' കൊണ്ടു­പോ­യി. യുദ്ധം­ക­ഴി­യു­മ്പോള്‍ യൂറോ­പ്പി­ലുള്ള യഹൂ­ദ­രില്‍ മൂന്നി­ലൊ­ന്നിനെ നാസി­കള്‍ ഈവി­ധ­ത്തില്‍ കൊന്നു­ക­ഴി­ഞ്ഞി­രു­ന്നു. അത് ഏക­ദേശം അറു­പ­തു­ലക്ഷം വരു­മെ­ന്നാണ് ചരി­ത്ര­കാ­ര­ന്മാര്‍ രേഖ­പ്പെ­ടു­ത്തി­യി­രി­ക്കു­ന്ന­ത്.

· ഹിമ്മ്‌ലര്‍: എസ്. എസ്സിന്റെ കമാന്‍ഡര്‍.

(തുടരും...)

നോവലിന്റെ പതിനെട്ടാം ഭാഗം വായിക്കുക....
നര­ക­വാതിലു­കള്‍ തുറ­ന്ന­പ്പോള്‍ (ചരിത്രനോ­വല്‍­- ഭാഗം-19: സാം  നില­മ്പ­ള്ളില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക