Image

പ്രവാസികള്‍ നാട്ടിലേക്ക്‌ അയയ്‌ക്കുന്ന പണത്തിനു സേവന നികുതി: നടപടി റദ്ദാക്കണമെന്ന്‌ കെ.സി. വേണുഗോപാല്‍

Published on 19 December, 2014
പ്രവാസികള്‍ നാട്ടിലേക്ക്‌ അയയ്‌ക്കുന്ന പണത്തിനു സേവന നികുതി: നടപടി റദ്ദാക്കണമെന്ന്‌ കെ.സി. വേണുഗോപാല്‍
ന്യൂഡല്‍ഹി: പ്രവാസി ഇന്ത്യക്കാര്‍ നാട്ടിലേക്ക്‌ അയയ്‌ക്കുന്ന പണത്തിനു സേവന നികുതി ഏര്‍പ്പെടുത്തിയതിനെതിരെ പ്രതിഷേധം ശക്‌തമായി. ധന മന്ത്രാലയമാണ്‌ പുതിയ നിര്‍ദേശം കൊണ്ടുവന്നത്‌. വിദേശത്തു നിന്ന്‌ പണം അയയ്‌ക്കുന്നതിനു മണി എക്‌സ്‌ചേഞ്ച്‌ സ്‌ഥാപനങ്ങള്‍ക്കു നല്‍കേണ്ട കമ്മിഷന്റെ 12.36% സേവന നികുതി നല്‍കണം.

യുപിഎയുടെ കാലത്ത്‌ ഏര്‍പ്പെടുത്തിയെങ്കിലും വ്യാപക പ്രതിഷേധത്തെത്തുടര്‍ന്ന്‌ ഒഴിവാക്കിയത്‌ ബിജെപി സര്‍ക്കാര്‍ വീണ്ടും നടപ്പാക്കുകയാണ്‌. വിദേശത്തെ പണമിടപാടു സ്‌ഥാപനങ്ങള്‍ക്കു സേവന നികുതിയായി നല്‍കേണ്ടി വരുന്ന അധികത്തുക പ്രവാസികള്‍ നല്‍കേണ്ടി വരുമെന്നും നടപടി റദ്ദാക്കണമെന്നും കോണ്‍ഗ്രസ്‌ ഡപ്യൂട്ടി ചീഫ്‌ വിപ്‌ കെ.സി. വേണുഗോപാല്‍ നിയമമന്ത്രിയോട്‌ ആവശ്യപ്പെട്ടു. മറ്റു വികസ്വര രാജ്യങ്ങളൊന്നും പ്രവാസി പണത്തിനു സേവന നികുതി ഈടാക്കുന്നില്ലെന്നു വേണുഗോപാല്‍ ലോക്‌സഭയില്‍ പറഞ്ഞു. ബാങ്കുകളും പണമിടപാട്‌ സ്‌ഥാപനങ്ങളും മുഖേന പണം അയയ്‌ക്കുന്ന വിദേശ മലയാളികള്‍ക്ക്‌ ഇതു വന്‍ സാമ്പത്തിക നഷ്‌ടം വരുത്തിവയ്‌ക്കും. കള്ളപ്പണവും സാമ്പത്തിക ക്രമക്കേടുകളും വ്യാപകമാകാനിടയാക്കുന്ന തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക