Image

ആരുമറിയാതെ കര്‍ണ്ണാടക കേരള അതിര്‍ത്തിയില്‍ കിടങ്ങ്‌ സ്ഥാപിച്ചു, കൈയ്യേറ്റം കണ്ടുപടിച്ചത്‌ 2 ദിവസങ്ങള്‍ക്കുശേഷം

Published on 19 December, 2014
ആരുമറിയാതെ കര്‍ണ്ണാടക കേരള അതിര്‍ത്തിയില്‍ കിടങ്ങ്‌ സ്ഥാപിച്ചു, കൈയ്യേറ്റം കണ്ടുപടിച്ചത്‌ 2 ദിവസങ്ങള്‍ക്കുശേഷം
കണ്ണൂര്‍: കേരള സര്‍ക്കാര്‍ അറിഞ്ഞില്ല കര്‍ണാടകയുടെ അതിര്‍ത്തി കയ്യേറ്റം. ഇരരിട്ട്‌ അയ്യന്‍കുന്ന്‌ പഞ്ചായത്തില്‍ പെട്ട മുടിക്കയത്ത്‌ ആണ്‌ കേരളത്തിന്റെ ഭൂമി കയ്യേറി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച്‌ കിടങ്ങ്‌ സ്‌ഥാപിച്ചത്‌. കയ്യേറ്റം കണ്ടുപിടിച്ചതോടെ രണ്ടു ദിവസം നീണ്ട ശ്രമങ്ങള്‍ക്കൊടുവില്‍ സംയുക്‌ത പരിശോധനയ്‌ക്കായി പ്രവൃത്തി ജനുവരി അഞ്ച്‌ വരെ നിര്‍ത്തിവച്ചു.

തോക്ക്‌ ഏന്തിയ ഇരുപതോളം വരുന്ന വനപാലക സംഘത്തിന്റെ അകമ്പടിയോടെ കര്‍ണാടക നടത്തിയിരുന്ന കയ്യേറ്റം അയ്യന്‍കുന്ന്‌ പഞ്ചായത്ത്‌-വില്ലേജ്‌-ഇരിട്ടി താലൂക്ക്‌ തലത്തിലുള്ള ഉദ്യോഗസ്‌ഥ സംഘത്തിന്റെയും ജനപ്രതിനിധികളുടെയും ശക്‌തമായ ചെറുത്തുനില്‍പ്പിനെ തുടര്‍ന്നാണ്‌ കര്‍ണാടക വനം മേധാവികളുടെ താല്‍ക്കാലിക പിന്‍മാറ്റം. വനത്തിനു പുറത്തേക്ക്‌ ആന കടക്കാതിരിക്കാനുള്ള കിടങ്ങ്‌ നിര്‍മിക്കാനെന്ന വ്യാജേനയാണ്‌ കര്‍ണാടകയുടെ കയ്യേറ്റം.

കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ ഏഴാം തവണത്തെ കയ്യേറ്റമാണ്‌ ഇപ്പോഴത്തേത്‌. കഴിഞ്ഞ ഡിസംബറില്‍ മാക്കൂട്ടത്തിനടുത്തു പാലത്തിന്‍കടവ്‌, കച്ചേരിക്കടവ്‌ വാര്‍ഡുകളില്‍ പെടുന്ന പതിനഞ്ചേക്കറോളം വനഭൂമി കര്‍ണാടക വനംവകുപ്പ്‌ കയ്യേറി ജണ്ട ഇട്ടിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക