Image

പാക്‌ നടി മഹിറ ഖാന്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നു

Published on 19 December, 2014
പാക്‌ നടി മഹിറ ഖാന്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നു
പാക്കിസ്ഥാന്‍ നടി മഹിറ ഖാന്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നു. രാഹുല്‍ ധൊലാകിയ സംവിധാനം ചെയ്യുന്ന റെയിസ്‌ എന്ന സിനിമയിലൂടെയാണ്‌ നടി ബോളിവുഡില്‍ അരങ്ങേറുന്നത്‌. ഷാരൂഖ്‌ ഖാനാണ്‌ നായകനാവുന്നത്‌.

കറാച്ചി സ്വദേശിയായ മഹിറ ഏറ്റവും ഒടുവില്‍ അഭിനയിച്ചത്‌ ഷോയ്‌ബ്‌ മന്‍സൂര്‍ സംവിധാനം ചെയ്‌ത ബോല്‍ എന്ന സിനിമയിലായിരുന്നു. വീഡിയോ ജോക്കിയും പാകിസ്ഥാനിലെ ടെലിവിഷന്‍ പരന്‌പരകളില്‍ നിത്യസാന്നിദ്ധ്യവുമാണ്‌ മഹിറ ഖാന്‍. സീ സിന്ദഗി ചാനലില്‍ സംപ്രേഷണം ചെയ്‌ത്‌ ഹംസഫര്‍ എന്ന പാകിസ്ഥാന്‍ നാടകത്തിലൂടെ ഇന്ത്യാക്കാര്‍ക്കും പരിചിതയാണ്‌ മഹിറ. വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയും കൂടിയാണവര്‍. മുംബയിലും ഗുജറാത്തിലുമായാണ്‌ ഷൂട്ടിംഗ്‌ നടക്കുക.
പാക്‌ നടി മഹിറ ഖാന്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക