Image

കെ ബി ഗണേഷ്‌കുമാറിന്റെ ബി ജെ പി പ്രവേശനം ഉടനുണ്ടാവുമെന്ന്‌ സൂചന

Published on 19 December, 2014
കെ ബി ഗണേഷ്‌കുമാറിന്റെ ബി ജെ പി പ്രവേശനം ഉടനുണ്ടാവുമെന്ന്‌ സൂചന
പാലക്കാട്‌: മുന്‍ മന്ത്രിയും കേരളാ കോണ്‍ഗ്രസ്‌ ബി എം.എല്‍.എയുമായകെ ബി ഗണേഷ്‌കുമാറിന്റെ ബി ജെ പി പ്രവേശനം ഉടന്‍ ഉണ്ടാകുമെന്ന്‌ സൂചന. ഇന്ന്‌ പാലക്കാട്ട്‌ ബി ജെ പി യോഗങ്ങളില്‍ പങ്കെടുക്കാന്‍ എത്തിയ പാര്‍ട്ടി അധ്യക്ഷന്‍ അമിത്‌ഷായുമായി സംസ്ഥാന നേതാക്കള്‍ ഇക്കാര്യം ചര്‍ച്ച ചെയ്‌തതായാണ്‌ റിപ്പോര്‍ട്ട്‌. അധികം വൈകാതെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ്‌ കരുതുന്നത്‌.

പാര്‍ട്ടിയുടെ ഏക എം എല്‍ എ ആയതിനാല്‍ കൂറുമാറ്റ നിയമം ഗണേഷിനെ ബാധിക്കില്ല. പിതാവും പാര്‍ട്ടി ചെയര്‍മാനുമായ ആര്‍ ബാലകൃഷ്‌ണപിള്ളയുടെ സമ്മതം ഗണേഷിനു ഉണ്ടെന്നാണ്‌ അറിവ്‌. ഗണേഷിനെ വീണ്ടും മന്ത്രിയാക്കണമെന്ന ആവശ്യം നടത്തിക്കിട്ടാത്തതില്‍ രോഷാകുലനാണ്‌ പിള്ള.
ബി ജെ പിയെ സംബന്ധിച്ചടത്തോളം കേരള നിയമസഭയില്‍ പ്രാതിനിധ്യം ലഭിക്കുക എന്ന ദീര്‍ഘകാല ആഗ്രഹമാണ്‌ ഗണേഷിന്റെ വരവോടെ പൂവണിയുന്നത്‌ . കൂറുമാറ്റത്തിലൂടെയാണെങ്കിലും പാര്‍ട്ടിക്ക്‌ഇതു ഗുണകരമാണ്‌ .അതിനാല്‍ ഗണേഷിനു വേണ്ടി എന്തു വിലയും കൊടുക്കാന്‍ ബി ജെ പി ഒരുക്കമാണ്‌. അടുത്ത തദ്ദേശ ഭരണ തെരഞ്ഞെടുപ്പിലും പിന്നാലെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും വലിയ വിജയം നേടിയേതീരൂ എന്ന്‌അമിത്‌ഷാ സംസ്ഥാന നേതാക്കളെ അറിയിച്ചിട്ടുണ്ട്‌.കേരളത്തില്‍ ബി ജെ പിയെ ജയിക്കുന്ന പാര്‍ട്ടി ആക്കുക എന്നതാണ്‌ അമിത്‌ഷാ നിശ്ചയിച്ചു നല്‍കിയഅജണ്ട. ഈര്‍ക്കില്‍ പാര്‍ട്ടികളില്‍ നിന്നുള്ളവരെ ആകര്‍ഷിക്കുക ഇതിന്റെ ഭാഗമാണ്‌. നേരത്തെ എന്‍ ഡി എയില്‍ ഉണ്ടായിരുന്ന പി സി തോമസിനെയും ബി ജെ പിയോട്‌ അടുപ്പിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക