Image

ഡി.എല്‍.എഫ്- വാദ്ര ഭൂമിയിടപാടിന്റെ രേഖകള്‍ കാണാനില്ല

Published on 19 December, 2014
ഡി.എല്‍.എഫ്- വാദ്ര ഭൂമിയിടപാടിന്റെ രേഖകള്‍ കാണാനില്ല

ന്യൂഡല്‍ഹി: വിവാദമായ റോബര്‍ട്ട് വാദ്രഫഡി.എല്‍.എഫ് ഭൂമി ഇടപാട് കേസുമായി ബന്ധപ്പെട്ട പേപ്പറുകള്‍ ഹരിയാന സര്‍ക്കാര്‍ രേഖകളില്‍ നിന്ന് നഷ്ടപ്പെട്ടു. ഐ.എ.എസ് ഓഫീസറായ അശോക് ഖേംഖെ വിവരാവകാശ പ്രകാരം നല്‍കിയ അപേക്ഷക്ക് ലഭിച്ച മറുപടിയിയാണ് പേപ്പറുകള്‍ നഷ്ടപ്പെട്ട കാര്യം പുറത്തായത്. ഫയലിലെ രണ്ട് പേജുകളാണ് കാണാതായത്.

തന്റെ രാഷ്ട്രീയ സ്വാധിനം ഉപയോഗിച്ച് തുച്ഛമായ തുകക്ക് വാങ്ങിയ ഭൂമി വാദ്ര വന്‍ തുകക്ക് വില്‍ക്കുകയായിരുന്നു. ഇടപാടില്‍ അഴിമതിയുണ്ടെന്ന് കണ്ടെത്തി അന്നത്തെ ലാന്‍ഡ് റവന്യൂ കമ്മീഷണറായിരുന്ന അശോക് ഖേംഖെ ഇടപാട് റദ്ദാക്കി. ഇത് റദ്ദാക്കാന്‍ ഖേംഖെക്ക് അധികാരമുണ്ടോ എന്ന കാര്യം അന്വേഷിക്കാന്‍ ഭൂപീന്ദര്‍ സിങ് ഹൂഡ സര്‍ക്കാര്‍ ഒരു കമ്മിറ്റിയെ രൂപീകരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ഫയലിലെ പേജുകളാണ് കാണാതായത്. ഈ ഭൂമിയിടപാടിന് സര്‍ക്കാര്‍ പിന്നീട് ക്ലീന്‍ ചിറ്റ് നല്‍കി. പെരുമാറ്റദൂഷ്യത്തിന് ഖേംഖെക്കെതിരെ കുറ്റപത്രം നല്‍കുകയും ചെയ്തിരുന്നു.

ഭൂമിയിടപാടില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്നും കുറ്റം തെളിഞ്ഞാല്‍ രാഷ്ട്രീയം വിടാന്‍ തയാറാണെന്നും നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ ഭൂപീന്ദര്‍ സിങ് ഹൂഡ പറഞ്ഞിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക