Image

വിന്‍സണ്‍ കൊടുമുടി കീഴടക്കി ഇരട്ടസഹോദരികള്‍ റെക്കോഡിട്ടു

Published on 19 December, 2014
വിന്‍സണ്‍ കൊടുമുടി കീഴടക്കി ഇരട്ടസഹോദരികള്‍ റെക്കോഡിട്ടു


ഡെറാഡൂണ്‍: അന്റാര്‍ട്ടിക്കയിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയായ വിന്‍സണ്‍ കീഴടക്കി ഇന്ത്യക്കാരായ ഇരട്ടസഹോദരികള്‍ റെക്കോഡിട്ടു. ഏഴു വന്‍കരകളിലെയും ഏറ്റവും ഉയരമുള്ള കൊടുമുടികള്‍ കീഴടക്കിയ ഇരട്ടകള്‍ എന്ന റെക്കോഡാണ് ഡെറാഡൂണില്‍നിന്നുള്ള താഷി മാലികിനും നുങ്ഷി മാലികിനും സ്വന്തമായത്. ഏഴു വന്‍കരകളിലെയും ഏറ്റവും ഉയരമുള്ള കൊടുമുടികള്‍ കീഴടക്കുന്ന ആദ്യസഹോദരങ്ങളുമാണിവര്‍.
2012 ഫെബ്രുവരിയില്‍ കിളിമഞ്ജാരോ കീഴടക്കിയ ഇവര്‍ 2013 മേയില്‍ എവറസ്റ്റ് കൊടുമുടിയും 2013 ആഗസ്റ്റില്‍ എല്‍ബ്രസ് കൊടുമുടിയും കീഴടക്കി. 2014 ജനുവരിയില്‍ അക്കോന്‍കാഗ്വയും മാര്‍ച്ചില്‍ കാര്‍സ്‌റ്റെന്‍സ് പിരമിഡും ജൂണില്‍ മക്കിന്‍ലിയും കീഴടക്കിയ സഹോദരിമാര്‍ വിന്‍സണ്‍ കീഴടക്കിയതോടെയാണ് ഏഴു വന്‍കരകള്‍ താണ്ടിയ റെക്കോഡ് എത്തിപ്പിടിച്ചത്.
പെണ്‍ഭ്രൂണഹത്യയും പെണ്‍കുഞ്ഞുങ്ങളോടുള്ള അക്രമവും കൂടിയ ഇന്ത്യയിലെ പെണ്‍കുഞ്ഞുങ്ങള്‍ക്കാണ് താഷിയും നുങ്ഷിയും ദൗത്യവിജയം സമര്‍പ്പിക്കുന്നത്. ദക്ഷിണധ്രുവത്തിലും ഉത്തരധ്രുവത്തിലും സ്‌കീയിങ് നടത്താനും ഇവര്‍ക്ക് ലക്ഷ്യമുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക