Image

കെ.ആര്‍.മീരയ്ക്ക് കേരളസാഹിത്യ അക്കാഡമി പുരസ്‌കാരം

Published on 19 December, 2014
കെ.ആര്‍.മീരയ്ക്ക് കേരളസാഹിത്യ അക്കാഡമി പുരസ്‌കാരം

തൃശൂര്‍: ഈ വര്‍ഷത്തെ കേരള സാഹിത്യ അക്കാഡമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. നോവലിനുള്ള അവാര്‍ഡിന് യുവ എഴുത്തുകാരി കെ.ആര്‍.മീരയുടെ ആരാച്ചാര്‍ എന്ന കൃതി അര്‍ഹമായി. ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡും കഴിഞ്ഞ വര്‍ഷത്തെ ഓടക്കുഴല്‍ അവാര്‍ഡും ഈ നോവലിന് ലഭിച്ചിരുന്നു.

കവിതയ്ക്കുള്ള പുരസ്‌കാരം കെ.ആര്‍.ടോണിയുടെ മാനിഷാദ എന്ന കൃതിക്ക് ലഭിക്കും. ചെറുകഥാ വിഭാഗത്തില്‍ തോമസ് ജോസഫിന്റെ 'മരിച്ചവര്‍ സിനിമ കാണുകയാണ്' എന്ന കൃതിയും ഭാഗ്യലക്ഷ്മിയുടെ സ്വരഭേദങ്ങള്‍ എന്ന കൃതി ജീവചരിത്ര വിഭാഗത്തിലും അവാര്‍ഡിന് അര്‍ഹമായി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക