Image

നാനാക്ക് ബദന്‍ സിക്ക് ടെംബിളിന്റെ ഉല്‍ഘാടനം നടത്തി

പി.പി.ചെറിയാന്‍ Published on 12 December, 2014
 നാനാക്ക് ബദന്‍ സിക്ക് ടെംബിളിന്റെ ഉല്‍ഘാടനം നടത്തി
നോര്‍ത്ത് ഹില്‍സ്(കാലിഫോര്‍ണിയ): കാലിഫോര്‍ണിയ നോര്‍ത്ത് ഹില്‍സില്‍ നാനാക്ക് ബദന്‍ സിക്ക് ടെബിളിന്റെ ഔദ്യോഗിക ഉല്‍ഘാടനം ഡിസം.6 ന് ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ നിര്‍വ്വഹിക്കപ്പെട്ടു. ഒരു ദശാബ്ദമായി സിക്ക് കമ്മ്യൂണിറ്റിയുടെ ചിരകാല സ്വപ്നമാണ് ഇതോടെ സാക്ഷാത്കരിക്കപ്പെട്ടത്.

2003 ലാണ് സിക്ക് ടെംബിളിനുള്ള സ്ഥലം  കണ്ടെത്തിയത്. 2009 ല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. നാലുവര്‍ഷംകൊണ്ട് 2.5 മില്യണ്‍ ഡോളര്‍ ചിലവ് ചെയ്താണ് ടെംബിളിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.

പതിമൂവ്വായിരം ചതുരക്ര അടി വിസ്തീര്‍ണ്ണമുള്ള കമ്മ്യൂണിറ്റി സെന്റര്‍ കെട്ടിട സമുച്ചയത്തില്‍ പ്രധാനപ്പെട്ട ഡര്‍ബാര്‍ ഹാള്‍(ഗുരുദ്വാര), എല്ലാ ആധുനിക സൗകര്യങ്ങളോടെയാണ് നിര്‍മ്മിച്ചിരിക്കുന്നത്. പുതിയ തലമുറക്കു സിക്ക് ചരിത്രവും, സംസ്‌ക്കാരവും പകര്‍ന്നു നല്‍കുന്നതിനുള്ള പഠനക്ലാസ്സുകള്‍ സംഘടിപ്പിക്കുന്നതിനുള്ള സൗകര്യവും ഇവിടെ സജീകരിച്ചിട്ടുണ്ട്.
കീര്‍ത്തനങ്ങളും, ഭജനകളും ഗുരുദ്വാരയില്‍ മുഴങ്ങുന്നതിനിടെ ടെംബിളിന്റെ ഔദ്യോഗിക ഉല്‍ഘാടനം നിര്‍വ്വഹിക്കപ്പെട്ടു. കോണ്‍ഗ്രസ്മാന്‍ ബ്രാഡ് ഷെര്‍മന്‍, ലോസ് ആഞ്ചല്‍സ് കൗണ്ടി ഷെറീഫ് തലവന്‍ ജെയിംസ് ലോപസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. നാനാക്ക് ബദന്‍ സിക്ക് ടെബിള്‍ പ്രസിഡന്റ് മൊക് സിന്ദര്‍ സിംഗ് അദ്ധ്യക്ഷത വഹിച്ചു. വടക്കേ അമേരിക്കയില്‍ ചുരുക്കം ചില സ്ഥലങ്ങളില്‍ മാത്രമാണ് ഗുരുദ്വാരകള്‍ ഉള്ളത്.


 നാനാക്ക് ബദന്‍ സിക്ക് ടെംബിളിന്റെ ഉല്‍ഘാടനം നടത്തി
 നാനാക്ക് ബദന്‍ സിക്ക് ടെംബിളിന്റെ ഉല്‍ഘാടനം നടത്തി
 നാനാക്ക് ബദന്‍ സിക്ക് ടെംബിളിന്റെ ഉല്‍ഘാടനം നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക