Image

പരുമല ക്യാന്‍സര്‍ സെന്‍ററിന്‌ മുറി സ്‌പോണ്‍സര്‍ ചെയ്‌തു

Published on 12 December, 2014
പരുമല ക്യാന്‍സര്‍ സെന്‍ററിന്‌ മുറി സ്‌പോണ്‍സര്‍ ചെയ്‌തു
അമേരിക്കയിലെ ബാള്‍ജിമോര്‍ സെന്‍റ്‌ തോമസ്‌ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്‌ പള്ളി പരുമല സെന്‍റ്‌ ഗ്രീഗോറിയോസ്‌ ക്യാന്‍സര്‍ സെന്‍ററിലെ ഒരു മുറി സ്‌പോണ്‍സര്‍ ചെയ്‌തു. സ്‌പോണ്‍സര്‍ഷിപ്പ്‌ തുക ഇടവക വികാരി ഫാ. കെ. പി. വര്‍ഗീസ്‌ ക്യാന്‍സര്‍ സെന്‍ററിന്‍റെ ഫിനാന്‍സ്‌ ഡയറക്ടര്‍ ഫാ. ഷാജി മകുടിയിലിന്‌ കൈമാറി.

സഭാ വ്യത്യാസം കൂടാതെ, കേരളത്തിലെ പാവപ്പെട്ടവന്‌ കുറഞ്ഞ ചിലവില്‍ കാന്‍സര്‍ ചികിത്സ ലഫ്യമാക്കണം എന്നതായിരിക്കണം മലങ്കര ഓര്‍ത്തഡോക്‌ള്‍സ്‌ സഭയുടെ പൊതു സ്ഥാപനമായ പരുമല കാന്‍സര്‍ സെന്റെറിന്റെ മുദ്രാവാക്യം! അതിന്റെ നല്ല നടത്തിപ്പിന്‌ വേണ്ടി പ്രവര്‌ത്തിക്കുന്ന പ. ബാബാ തിരുമേനിയുടെ കരങ്ങല്‌ക്ക്‌ ശക്തി പകരുക എന്നതാണ്‌ ഓരോ സഭാ സ്‌നേഹിയുടെയും കടമ

മരണം ഉറപ്പിച്ച്‌ വേദയോടു പൊരുതുന്നവര്‍ക്ക്‌ തൊട്ടടുത്ത്‌ ആശ്വാസത്തിന്റെ ചെറിയൊരു തുരുത്ത്‌, വേദനയെ തുരത്താന്‍ ചികില്‍സ വേണ്ടവര്‍ക്ക്‌ ദുരിതയാത്രയുടെ വേദനയില്‍ നിന്നുള്ള മോചനം, ഇതൊന്നുമല്ലാത്തവര്‍ക്ക്‌ വേദനയുടെ ലോകത്തു നിന്ന്‌ അകലം പാലിക്കാന്‍ അറിവിന്റെ വെളിച്ചം പകരുന്ന കേന്ദ്രം. ഇതൊക്കെയാണ്‌ പരുമല സെന്റ്‌ ഗ്രിഗോറിയസ്‌ രാജ്യാന്തര കാന്‍സര്‍ കെയര്‍ സെന്ററിലൂടെ മലങ്കര സഭ ലക്ഷ്യ മിടുന്നത്‌. പക്ഷ കണക്കുകള്‍ക്കും സ്വപ്‌നസാഫല്യത്തിനുമിടയില്‍ വന്നു പെട്ട പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ കാരുണ്യമുള്ളവരുടെ കിനിവ്‌ കാത്തു നില്‍ക്കുകയാണ്‌ ആശുപത്രി അധികൃതര്‍.

കെട്ടിടത്തിന്റെ പണി പാതിയിലെത്തിയതേയുള്ളു. ഇനിയും നൂറുകോടി രൂപയോളം വേണം. പക്ഷേ, അര്‍ബുദം ബാധിച്ചവരുടെയും അവരുടെ കുടുംബങ്ങളുടെയും ദൈന്യം കണ്ടറിഞ്ഞവരും മസിലാക്കിയവരും കൈ കോര്‍ത്താല്‍ ഇത്‌ ചെറിയൊരു തുകയാണ്‌
പരുമല ക്യാന്‍സര്‍ സെന്‍ററിന്‌ മുറി സ്‌പോണ്‍സര്‍ ചെയ്‌തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക