Image

പതിനെട്ടാം പടിയില്‍ സഹായഹസ്‌തവുമായി പോലിസ്‌ സേന

അനില്‍ പെണ്ണുക്കര Published on 28 November, 2014
പതിനെട്ടാം പടിയില്‍ സഹായഹസ്‌തവുമായി പോലിസ്‌ സേന
ശബരീശനെ ദര്‍ശിക്കാന്‍ സന്നിധാനത്തെത്തുന്ന ഭക്ത ജനങ്ങള്‍ക്ക്‌ പതിനെട്ടാം പടി കയറാന്‍ സഹായഹസ്‌തമൊരുക്കുന്ന പോലിസ്‌ സേനാംഗങ്ങള്‍ ഭക്തജന സേവനത്തിന്റെ വ്യത്യസ്ഥ മാതൃകയാവുന്നു. പുലര്‍ച്ചെ നട തുറക്കുന്നത്‌ മുതല്‍ ഹരിവരാസനം ചൊല്ലി നട അടയ്‌ക്കുന്നത്‌ വരെ പതിനെട്ടാം പടി കയറുന്ന തീര്‍ഥാടകര്‍ക്ക്‌ പോലിസ്‌ സഹായഹസ്‌തം ഒരുക്കുന്നു.

തീര്‍ഥാടകരുടെ തിരക്കനുസരിച്ചാണ്‌ പോലിസ്‌ സേനാംഗങ്ങളുടെ വിന്യാസം. സാധാരണ ഗതിയില്‍ 15 മിനിറ്റിന്‌ 10 പേരെയാണ്‌ വിന്യസിക്കുന്നത്‌. തിരക്ക്‌ അധികമുള്ള സമയത്ത്‌ 10 മിനിറ്റിന്‌ 10 പേരെ വിന്യസിക്കുന്നു. സാധാരണ സമയങ്ങളില്‍ ഒേരാ മിനിറ്റിലും 30 പേരെയാണ്‌ പതിനെട്ടാം പടി കടത്തി വിടുന്നത്‌. തിരക്കുള്ളപ്പോള്‍ 60 പേരെ കടത്തി വിടും. നല്ല തിരക്കുള്ള സമയങ്ങളില്‍ 90 പേരെ വരെ കടത്തി വിടാറുണ്ട്‌. തിരക്ക്‌ വളരെയധികമാകുമ്പോള്‍ മിനിറ്റില്‍ 90 മുതല്‍ 110 പേരെ വരെ കടത്തിവിടാറുണ്ട്‌. ഇത്തരം സന്ദര്‍ഭങ്ങളില്‍ 10 മിനിറ്റിന്‌ 10 പോലീസുകാരെ പടിയില്‍ നിയോഗിക്കും. മരക്കൂട്ടം, പമ്പ എന്നിവിടങ്ങളിലെ സ്ഥിതി വിവരങ്ങള്‍ നിരന്തരം മനസ്സിലാക്കിയാണ്‌ തിരക്ക്‌ നിയന്ത്രിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നത്‌. സന്നിധാനത്തെ സുരക്ഷാ ചുമതല പോലിസ്‌ സൂപ്രണ്ട്‌ പി എ വത്സനാണ്‌. നിലവില്‍ സ്‌റ്റേറ്റ്‌ ആംഡ്‌ പോലിസ്‌, കേരള ആംഡ്‌ പോലിസ്‌ എന്നീ സേനാ വിഭാഗങ്ങളിലെ അംഗങ്ങളാണ്‌ സേവനമനുഷ്ടിക്കുന്നത്‌. നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ഗ്രൂപ്പുകള്‍ക്കും അവാര്‍ഡുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.
പതിനെട്ടാം പടിയില്‍ സഹായഹസ്‌തവുമായി പോലിസ്‌ സേന
പതിനെട്ടാം പടിയില്‍ സഹായഹസ്‌തവുമായി പോലിസ്‌ സേന
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക