Image

മലയാളഭാഷയുടെ സാര്‍വ്വദേശീയ വികാസ സാദ്ധ്യതകളും പരിണാമവും- ഡോ. എ. കെ. ബി. യുടെ പ്രഭാഷണം വിചാരവേദിയില്‍

Published on 28 November, 2014
മലയാളഭാഷയുടെ സാര്‍വ്വദേശീയ വികാസ സാദ്ധ്യതകളും പരിണാമവും- ഡോ. എ. കെ. ബി. യുടെ പ്രഭാഷണം വിചാരവേദിയില്‍
ന്യൂയോര്‍ക്ക്‌: ഡിസംബര്‍ 14-ന്‌ ഞയറാഴ്‌ച ആറു മണിക്ക്‌ ബ്രാഡോക്ക്‌ അവന്യൂവിലൂള്ള (ക്യൂന്‍സ്‌) കേരള കള്‍ച്ചറല്‍ സെന്ററില്‍, മാനവ വികാസ ശാസ്‌ത്രജ്ഞനൂം സാഹിത്യ പണ്ഡിതനുമായ പ്രൊഫ. എ. കെ. ബാലകൃഷ്‌ണപിള്ള തന്റെ ഗവേഷണങ്ങളുടെ അടിസ്ഥാനത്തില്‍ നവവും പ്രായോഗികവുമായ കാഴ്‌ചപ്പാടുകളോടു കൂടി മലയാളഭാഷയുടെ സാര്‍വ്വദേശീയ വികാസ സാദ്ധ്യതകളും പ്രക്രിയകളും എന്ന പ്രബന്ധം അവതരിപ്പിക്കുന്നതാണ്‌.

ഭാഷയും മസ്‌തിഷ്‌ക്കവികാസവും, കുടുംബത്തില്‍ ഭാഷാവിദ്യാഭ്യാസം കൊണ്ടുള്ള ഗുണങ്ങള്‍, അമേരിക്കയിലെ മലയാളഭാഷ കേന്ദ്രങ്ങളില്‍ വരേണ്ട നന്മ നല്‍കുന്ന മാറ്റങ്ങള്‍, ദൃശ്യകലകളില്‍ ഭാഷയുടെ പ്രയോഗം?അമേരിക്കന്‍ സര്‍വ്വകലാശാലകളില്‍ മലയാളഭാഷയുടെ ഉപയോഗം എല്ലാറ്റിലും ഉപരിയായി കേരളത്തില്‍ സര്‍വ്വകലാശാലകള്‍ക്ക്‌ അതീതമായി മലയാളഭാഷയുടെ സമൃദ്ധമായ ഉപയോഗത്തിന്‌ ചെയ്യാവുന്ന പുതിയ കാര്യങ്ങള്‍ തുടങ്ങിയവ പ്രബന്ധത്തില്‍ ഉള്‍പ്പെടും. ചര്‍ച്ചയില്‍ പെങ്കെടുക്കുന്നവര്‍ക്ക്‌ ഒരോരുത്തരുടേയും അഭ്യാസത്തില്‍ പെട്ട വിഷയങ്ങള്‍ ഡോ. എ. കെ. ബി. യുടെ പ്രബന്ധത്തെ പറ്റി കൂടുതല്‍ വിവരങ്ങളോടു കൂടിയും ഭാഷയുടെ വികാസ പരിണാമത്തെ കുറിച്ചും സംസാരിക്കാവുന്നതാണ്‌.

സാംസി കൊടുമണ്‍
സെക്രട്ടറി
മലയാളഭാഷയുടെ സാര്‍വ്വദേശീയ വികാസ സാദ്ധ്യതകളും പരിണാമവും- ഡോ. എ. കെ. ബി. യുടെ പ്രഭാഷണം വിചാരവേദിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക