Image

നന്ദിയും നന്മയും (കവിത: ജോസ്‌ ചെരിപുറം )

Published on 27 November, 2014
നന്ദിയും നന്മയും (കവിത: ജോസ്‌ ചെരിപുറം )

കുത്തിക്കുറിക്കട്ടെ ഒന്ന്‌ രണ്ടക്ഷരം
നന്ദിയെന്നത്ഭുതവാക്ക്‌പിറക്കട്ടെ
മാനവചിത്തത്തില്‍ ആദ്യമായൂറിയ
ഉല്‍കൃഷ്‌ട ചിന്ത തന്‍ രൂപം വരയട്ടെ
സ്‌നേഹാര്‍ദ്രമാകും മനസ്സില്‍വിടരുമീ
ദിവ്യാക്ഷരങ്ങള്‍പഠിക്കട്ടെമാനവര്‍
നന്ദികേടൊന്നും വരാതെയീ ജന്മമമൊരു-
ത്തമ മാത്രുകയാക്കട്ടെനിത്യവും
ഏഴാകടലിന്നിക്കരെയീഭൂവ്വില്‍
നീക്കിവക്കുന്നൊരു നാള്‍ നന്ദിനല്‍കുവാന്‍
ഓര്‍ക്കണം നന്മകള്‍തന്നൊരുശക്‌തിയെ
ഓര്‍ക്കണം നന്മകള്‍ചെയ്‌തമനുഷ്യരെ
ഗാനമേളങ്ങളും വാദ്യഘോഷങ്ങളും
ആഘോഷമാക്കുന്നുനന്ദിദിനത്തിനെ
ആര്‍ത്തലച്ചുത്സാഹപൂര്‍വ്വമീനാളിനെ
നിസ്സാരമായി കരുതരുതാരുമേ..
നന്മകള്‍ കാണിക്കവച്ച്‌ നാമീദിനം
നന്ദിമന്ത്രകള്‍ ഉരുക്കഴിച്ചീടണം
നന്ദി തന്‍ രൂപം ബഹുവിധമെങ്കിലും
ആ രൂപവൈവിധ്യം ദൈവമെന്നറിയണം

(
എല്ലാവര്‍ക്കും അനുഗ്രഹപ്രദമായ താങ്ക്‌സ്‌ഗിവിംഗ്‌ ആശംസകള്‍)

നന്ദിയും നന്മയും (കവിത: ജോസ്‌ ചെരിപുറം )
Join WhatsApp News
Tom Abraham 2014-11-28 11:02:29
Another excellent thanksgiving creativity, mr Jose cherpuram. Last two lines metaphorically god is thanks in diversity. Is that a good translation ? Anyway, I appreciate. God is immortal, but in churches, god Is dead.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക