Image

മുന്‍ ആമസോണ്‍ ജീവനക്കാരന്‍ കെവിന്‍ വര്‍ഗീസ് നിരാഹാര സമരത്തില്‍

പി.പി.ചെറിയാന്‍ Published on 27 November, 2014
മുന്‍ ആമസോണ്‍ ജീവനക്കാരന്‍ കെവിന്‍ വര്‍ഗീസ് നിരാഹാര സമരത്തില്‍
സിയാറ്റില്‍ : അമേരിക്കയിലെ പ്രധാന ഇന്റര്‍നെറ്റ് വ്യാപാര ശൃംഖലയായ ആമസോണ്‍ കമ്പനി, ജീവനക്കാര്‍ക്കെതിരെ സ്വീകരിക്കുന്ന പ്രതികാര നടപിടികളിലും, കുറഞ്ഞ വേതനം നല്‍കുന്നതിലും പ്രതിഷേധിച്ചു നവംബര്‍ 5ന് ആരംഭിച്ച പ്രതിഷേധ സമരം നവം.25 മുതല്‍ നിരാഹാര സമരത്തിലേക്ക് പ്രവേശിച്ചു.

ഇന്ത്യന്‍ അമേരിക്കന്‍ ഹൈടെക്ക് പ്രൊഫഷണല്‍ കെവിന്‍ വര്‍ഗീസ് സിയാറ്റിലെ ആമസോണ്‍ ആസ്ഥാനത്താണ് പ്രതിഷേധ സമരം സംഘടിപ്പിച്ചിരിക്കുന്നത്. 2012 ല്‍ ആമസോണ്‍ കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ച വര്‍ഗീസിനെ ഏഴുമാസങ്ങള്‍ക്കുശേഷം അന്യായമായി പിരിച്ചുവിട്ടു എന്നാണ് വര്‍ഗീസിന്‍ന്റെ പരാതി.

ആമസോണ്‍ കമ്പനിക്കെതിരെ ലൊ സ്യൂട്ട് ഫയര്‍ ചെയ്തിരിക്കുന്ന വര്‍ഗീസ് ലക്ഷകണക്കിന് ഡോളര്‍ നഷ്ടപരിഹാരം ലഭിക്കണമെന്നാണ് ആവശ്യപ്പെടുന്നത്.

ആമസോണ്‍ കമ്പനിയുടെ വില്പന ഏറ്റവും ഉയര്‍ന്ന സീസണില്‍ തന്നെ നിരാഹാരം ആരംഭിക്കുന്നതിന് തീരുമാനിച്ചത് കമ്പനിയുടെ കള്ളത്തരെ പുറത്തുകൊണ്ടുവരുന്നതിനാണെന്ന് വര്‍ഗീസ് പറയുന്നു. സമരത്തിനനുകൂലമായി 20,000 ഒപ്പുകള്‍ ശേഖരിക്കുന്നതിനുള്ള ശ്രമങ്ങളാണ് നടക്കുന്നതും വര്‍ഗീസിന്റെ ജോലിയിലെ കാര്യക്ഷമത കുറഞ്ഞതാണ്. പിരിച്ചു വിടുന്നതിനുള്ള കാരണമെന്ന് ആമസോണ്‍ കമ്പനി പറയുന്നു. വര്‍ഗീസിന്റെ നിരാഹാരസമരം എവിടെ ചെന്നെത്തുമെന്നാണ് പ്രവാസി ഇന്ത്യക്കാര്‍ ആകാംഷയോടെ കാത്തിരിക്കുന്നത്. ആരോഗ്യം അനുവദിക്കുന്നതുവരെ ജലപാനം നടത്തി സമരം തുടരുമെന്നും ഡോക്ടര്‍മാരെ പരിശോധ നടത്തുന്നതിന് അനുവദിക്കുമെന്നും വര്‍ഗീസ് പറയുന്നു.


മുന്‍ ആമസോണ്‍ ജീവനക്കാരന്‍ കെവിന്‍ വര്‍ഗീസ് നിരാഹാര സമരത്തില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക