Image

ഐ.എസ്.എല്ലിലെ അവസാന എവേ മത്സരത്തില്‍ ഗോവന്‍ ഷോക്കേറ്റ് ബ്‌ളാസ്‌റ്റേഴ്‌സ്

Published on 26 November, 2014
ഐ.എസ്.എല്ലിലെ അവസാന എവേ മത്സരത്തില്‍ ഗോവന്‍ ഷോക്കേറ്റ് ബ്‌ളാസ്‌റ്റേഴ്‌സ്

മഡ്ഗാവ്: ഐ.എസ്.എല്ലിലെ അവസാന എവേ മത്സരത്തില്‍ കേരള ബ്‌ളാസ്‌റ്റേഴ്‌സിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് എഫ.്‌സി ഗോവ നാണംകെടുത്തി. ഗോവക്കായി മിറോസ്‌ളേവ് സ്‌ളെപ്പിക്ക രണ്ടു ഗോള്‍ നേടി.ഏറെ ആവേശം നിറഞ്ഞ മത്സരത്തില്‍ ഗോവയും കേരളവും ഒന്നാം പകുതിയില്‍ ഒപ്പത്തിനൊപ്പമാണ് പൊരുതിയത്. ഒന്നാം പകുതിയില്‍ ഗോളുകളൊന്നും കണ്ടില്ലായിരുന്നു.

രണ്ടാം പകുതിയില്‍ പതിയെ ഗോവ തങ്ങളുടെ സ്വന്തം കളിമുറ്റത്ത് ആധിപത്യം സ്ഥാപിക്കുന്നതാണ് കാണാനായത്. 63ാം മിനിറ്റില്‍ സ്‌ളെപ്പിക്ക കേരളത്തിന്റ വല ചലിപ്പിച്ചു. ഈ ഗോളിന്റെ ആഘാതത്തില്‍ നിന്നും മുക്തമായി വരുന്ന കേരളത്തെ 69ാം മിനിറ്റില്‍ വല കുലുക്കി സാന്റോസ് ഞെട്ടിച്ചു. 79ാം മിനിറ്റില്‍ മറ്റൊരു തവണ കൂടി ഗോളിലേക്ക് നിറയൊഴിച്ച് സ്‌ളെപ്പിക്ക വിണ്ടും അവതരിച്ചു. കുറഞ്ഞ സമയത്തിനുള്ളില്‍ മൂന്ന് ഗോള്‍ ഒന്നൊന്നായി വീണതോടെ കേരളം പ്രതീക്ഷ കൈ വിട്ടു. മത്സരത്തിലേക്ക് തിരിച്ചു വരാന്‍ നടത്തിയ കേരളത്തിന്റെ ശ്രമങ്ങളൊക്കെ പാഴാവുകയും ചെയ്തു.

ജയത്തോടെ പോയിന്റു നിലയില്‍ ഗോവ കേരളത്തിനൊപ്പമത്തെി. കേരളത്തെ പിന്തള്ളി ഗോള്‍ ശരാശരിയില്‍ ഗോവ മൂന്നാം സ്ഥാനത്തത്തെുകയും ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക