Image

വേണ്ടത് തര്‍ക്കരഹിത ഏഷ്യ: പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്

Published on 26 November, 2014
വേണ്ടത് തര്‍ക്കരഹിത ഏഷ്യ: പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്

കാഠ്മണ്ഡു: സമീപകാലത്ത് ഇന്ത്യയുമായുണ്ടായ ഉഭയകക്ഷി ബന്ധങ്ങളിലെ വിള്ളല്‍ പ്രത്യക്ഷമായി പരാമര്‍ശിക്കാതെ പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പ്രസംഗം. തര്‍ക്കങ്ങളില്ലാത്ത ഏഷ്യന്‍ മേഖലയാണ് പാകിസ്ഥാന്‍ ആഗ്രഹിക്കുന്നത്. അതിന് വിശ്വാസത്തിലധിഷ്ഠിതമായ കൂട്ടായ്മ ഉണ്ടാവേണ്ടത് ആവശ്യമാണെന്നും സാര്‍ക് ഉച്ചകോടിയില്‍ നടത്തിയ പ്രസംഗത്തില്‍ ഷെരീഫ് വ്യക്തമാക്കി. 

ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് നവാസ് ഷെരീഫ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 

ഇന്ത്യ, ബംഗ്‌ളാദേശ്, ഭൂട്ടാന്‍, നേപ്പാള്‍, പാകിസ്ഥാന്‍, മാലിദ്വീപ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളുള്‍പ്പെടുന്നതാണ് സാര്‍ക് കൂട്ടായ്മ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ന് സംസാരിക്കുന്നുണ്ട്. മുംബയ് ഭീകരാക്രമണത്തിന്റെ ആറാം വാര്‍ഷികത്തില്‍ ഭീകരതയെ കുറിച്ച് മോദി സാര്‍ക്ക് ഉച്ചകോടിയില്‍ സംസാരിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക