Image

ഖുശ്‌ബുവിന്റെ കോണ്‍ഗ്രസ്‌ പ്രവേശനം ഉടന്‍

Published on 26 November, 2014
ഖുശ്‌ബുവിന്റെ കോണ്‍ഗ്രസ്‌ പ്രവേശനം ഉടന്‍
ന്യൂഡല്‍ഹി: പ്രശസ്‌ത തമിഴ്‌ നടി ഖുശ്‌ബുവിന്റെ കോണ്‍ഗ്രസ്‌ പ്രവേശനം ഉടന്‍. സോണിയ ഗാന്ധിയുടെ സാന്നിധ്യത്തില്‍ ഡല്‍ഹിയില്‍ വച്ചാകും ഔദ്യോഗികമായി കോണ്‍ഗ്രസില്‍ ചേരുകയെന്ന്‌ ടിഎന്‍സിസി പ്രസിഡന്റ്‌ ഇ.വി.കെ.എസ്‌. ഇളങ്കോവന്‍ അറിയിച്ചു. സോണിയയെ കണ്ടശേഷം ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായും ഖുശ്‌ബു കൂടിക്കാഴ്‌ച നടത്തുമെന്നാണ്‌ സൂചന.

2010 മെയ്‌ മുതല്‍ ഡിഎംകെയില്‍ അംഗമായിരുന്ന ഖുശ്‌ബു ഈ വര്‍ഷം ജൂണിലാണ്‌ പാര്‍ട്ടി വിട്ടത്‌. ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന വാര്‍ത്ത ഖുശ്‌ബു തന്നെ ബ്ലോഗിലൂടെ തള്ളിയിരുന്നു.
ഖുശ്‌ബുവിന്റെ കോണ്‍ഗ്രസ്‌ പ്രവേശനം ഉടന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക