Image

പിതാവിന്റെ കഥാപാത്രങ്ങള്‍ മകന്റെ ചിത്രങ്ങളില്‍ പുനര്‍ജനിക്കുന്നു : 'സമര്‍പ്പണ്‍ ' ചിത്രകലാ പ്രദര്‍ശനം ഇന്ന് മുതല്‍

Published on 26 November, 2014
പിതാവിന്റെ കഥാപാത്രങ്ങള്‍ മകന്റെ ചിത്രങ്ങളില്‍ പുനര്‍ജനിക്കുന്നു : 'സമര്‍പ്പണ്‍ ' ചിത്രകലാ പ്രദര്‍ശനം ഇന്ന് മുതല്‍
എഴുത്തുകാരനായ പിതാവിന്റെ 24 ആമത്  ചരമവര്‍ഷികത്തില്‍ ചിത്രകാരനായ മകന്റെ ചിത്രോപഹാരം. പ്രശസ്ത നോവലിസ്റ്റും പത്രപ്രവര്‍ത്ത കനും സ്‌പോര്‍ട്‌സ്  കമന്റേറ്ററുമായിരുന്ന പി. എ. മുഹമ്മദ് കോയയുടെ ഇരുപത്തി അഞ്ചാം ചരമ വാര്‍ഷികത്തോട് അനുബന്ധിച്ച്  അദ്ദേഹത്തിന്റെ മകനും ചിത്രകാരനും ശില്‍പ്പിയുമായ ഷഫീഖ് പുനത്തില്‍ രചിച്ച ചിത്രങ്ങളുടെ പ്രദര്‍ശനം 'സമര്‍പ്പണ്‍'   ഇന്നു  രാവിലെ 11 മണിക്ക്  കോഴിക്കോട് ലളിതകലാ അക്കദമി ഗ്യാലറിയില്‍ നടക്കും. പി ഇ മുഹമ്മദ് കോയയുടെ മകള്‍ ഷമീമ  മജീദ് ഉല്‍ഘാടനം നിര്‍വ്വഹിക്കും. യു.ഇ. ഖാദര്‍, പോള്‍ കല്ലാനോട്, ആര്‍ട്ടിസ്റ്റ് സെബാസ്റ്റ്യന്‍, ജ്യോത്തിലല്‍, രാജന്‍  കടലുണ്ടി  മുതലായവര്‍ സംബധിക്കും. ഡിസംബര് 1 വരെ രാവിലെ പതിനൊന്നു മണി മുതല്‍ വൈകിട്ട് എട്ടു മണി വരെയാണ്  പ്രദര്‍ശനം. പി.എ.  മുഹമ്മദ് കോയയുടെ നോവലുകളിലെയും കഥകളിലെയും കഥപാത്രങ്ങളുടെ ആവിഷ്‌കാരമാണ് ഷഫീഖിന്റെ ചിത്രങ്ങള്‍. സുല്‍ത്താന്‍ വീട്, സുറുമ യിട്ട കണ്ണുകള്‍ , ഗോള്‍ തുടങ്ങിയ നോവലുകളും നൂറുകണക്കിന് ചെറുകഥകളും സ്‌പോര്‍ട്‌സ് ലേഖനങ്ങളും പി.എ. മുഹമ്മദ് കോയ എഴുതിയിട്ടുണ്ട്. 

ബാംഗ്ലൂരില്‍ സ്ഥിര രതാമസക്കാരന്‍ ആയ ഷഫീഖ്  പുനത്തില്‍ ടെറാകോട്ട, മ്യൂറല്‍ ശില്പ രചനയിലും ചിത്ര രചനയിലും മികവു തെലിയിചിട്ടുനെഉ. സംസ്ഥാന ദേശീയ തലത്തില്‍ വിവിധ  മത്സരങ്ങളിലും വര്‍ക്ക് ഷോപ്പുകളിലും പങ്കെടുത്തിട്ടുണ്ട് . ഷെഫീഖ്  : 09845181577

പിതാവിന്റെ കഥാപാത്രങ്ങള്‍ മകന്റെ ചിത്രങ്ങളില്‍ പുനര്‍ജനിക്കുന്നു : 'സമര്‍പ്പണ്‍ ' ചിത്രകലാ പ്രദര്‍ശനം ഇന്ന് മുതല്‍
Brochure Front
പിതാവിന്റെ കഥാപാത്രങ്ങള്‍ മകന്റെ ചിത്രങ്ങളില്‍ പുനര്‍ജനിക്കുന്നു : 'സമര്‍പ്പണ്‍ ' ചിത്രകലാ പ്രദര്‍ശനം ഇന്ന് മുതല്‍
Brochure Back.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക