Image

ഇന്ത്യയുമായി ചര്‍ച്ചക്ക് തയാറെന്ന് നവാസ് ഷെരീഫ്

Published on 26 November, 2014
ഇന്ത്യയുമായി ചര്‍ച്ചക്ക് തയാറെന്ന് നവാസ് ഷെരീഫ്
കാഠ്മണ്ഡു: ഇന്ത്യയുമായി ചര്‍ച്ചക്ക് തയാറാണന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്. ഇന്ത്യ -പാക്ക് സെക്രട്ടറിതല ചര്‍ച്ചകള്‍ റദ്ദാക്കിയത് ഇന്ത്യയാണന്നും ചര്‍ച്ചകള്‍ തുടങ്ങുന്നതിന് ഇന്ത്യ മുന്‍കൈ എടുക്കണമെന്നും ഷെരീഫ് ആവശ്യപ്പെട്ടു. സാര്‍ക് ഉച്ചകോടിക്കു മുന്നോടിയായാണ് ഷെരീഫിന്റെ പ്രതീകരണം. പാക്കിസ്ഥാനിലെ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഓഗസ്റില്‍ പാക്ക് ഹൈക്കമ്മീഷണര്‍ കാഷ്മീര്‍ വിഘടനവാദി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതില്‍ പ്രതിഷേധിച്ചാണ് ഇന്ത്യ പാക്കിസ്ഥാനുമായുള്ള സെക്രട്ടറിതല ചര്‍ച്ചകള്‍ റദ്ദാക്കിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക