Image

ഷാജന്‍ കുര്യാക്കോസിനെ വിജയിപ്പിക്കുക, നവംബര്‍ 25-ന്‌ പൊതുയോഗവും തെരഞ്ഞെടുപ്പ്‌ അവലോകനവും

സൈമണ്‍ മുട്ടത്തില്‍ Published on 23 November, 2014
ഷാജന്‍ കുര്യാക്കോസിനെ വിജയിപ്പിക്കുക, നവംബര്‍ 25-ന്‌ പൊതുയോഗവും തെരഞ്ഞെടുപ്പ്‌ അവലോകനവും
ഷിക്കാഗോ: ഷിക്കാഗോ സിറ്റി കൗണ്‍സിലിലേക്ക്‌ 2015 ഫെബ്രുവരി മാസത്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ അമ്പതാം വാര്‍ഡില്‍ നിന്ന്‌ മത്സരിക്കുന്ന മലയാളി ഷാജന്‍ കുര്യാക്കോസിന്റെ തെരഞ്ഞെടുപ്പ്‌ പ്രചരണാര്‍ത്ഥം നവംബര്‍ 25-ന്‌ ചൊവ്വാഴ്‌ച വൈകിട്ട്‌ 7.30-ന്‌ മോര്‍ട്ടന്‍ഗ്രോവ്‌ സെന്റ്‌ മേരീസ്‌ പാരീഷ്‌ ഹാളില്‍ വെച്ച്‌ ഷിക്കാഗോ മലയാളി ബിസിനസ്‌ ഓണേഴ്‌സ്‌ ഫോറത്തിന്റെ (സി.എം.ബി.ഒ.എഫ്‌) ആഭിമുഖ്യത്തില്‍ പൊതുയോഗവും തെരഞ്ഞെടുപ്പ്‌ അവലോകനവും സംഘടിപ്പിക്കുന്നു.

ഷിക്കാഗോ സിറ്റി കൗണ്‍സിലില്‍ മലയാളി സാന്നിധ്യം അനിവാര്യമാണെന്നും കൂടുതല്‍ മലയാളികള്‍ അമേരിക്കന്‍ മുഖ്യധാരാ രാഷ്‌ട്രീയത്തിലേക്ക്‌ കടന്നുവരണമെന്നും ഷിക്കാഗോയിലും പരിസര പ്രദേശങ്ങളിലും സ്വന്തമായി ബിസിനസ്‌ നടത്തുന്ന മലയാളികളുടെ കൂട്ടായ്‌മയായ ഷിക്കാഗോ മലയാളി ബിസിനസ്‌ ഓണേഴ്‌സ്‌ ഫോറം അഭിപ്രായപ്പെടുകയും, സിറ്റി കൗണ്‍സിലിലേക്ക്‌ മത്സരിക്കുന്ന ഷാജന്‍ കുര്യാക്കോസിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുവാനും തീരുമാനിച്ചു.

തെരഞ്ഞെടുപ്പ്‌ പ്രചാരണങ്ങളില്‍ മലയാളി സമൂഹത്തിന്‌ എങ്ങനെ പ്രവര്‍ത്തിക്കാം എന്ന്‌ ആലോചിക്കുന്നതിനായി ചൊവ്വാഴ്‌ച വൈകിട്ട്‌ 7.30-ന്‌ നടക്കുന്ന യോഗത്തിലേക്ക്‌ മഴുവന്‍ മലയാളികളേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

ഷാജന്‍ കുര്യാക്കോസിന്റെ തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി അമേരിക്കന്‍ രാഷ്‌ട്രീയത്തിലേക്ക്‌ കടന്നുവരുന്ന പുതു തലമുറയെ പ്രോത്സാഹിപ്പിക്കേണ്ടത്‌ മുഴുവന്‍ മലയാളികളുടേയും ഉത്തരവാദിത്വമാണെന്ന്‌ സംഘാടകര്‍ പറയുകയുണ്ടായി.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: സിറിയക്‌ കൂവക്കാട്ടില്‍ (630 673 3382), പീറ്റര്‍ കുളങ്ങര (847 769 0050), സക്കറിയ (847 361 1244)
ഷാജന്‍ കുര്യാക്കോസിനെ വിജയിപ്പിക്കുക, നവംബര്‍ 25-ന്‌ പൊതുയോഗവും തെരഞ്ഞെടുപ്പ്‌ അവലോകനവും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക