Image

ജപ്പാനില്‍ 'കറുത്ത വിധവ' പിടിയില്‍; ഏഴു ഭര്‍ത്താക്കന്മാരെ കൊലപ്പെടുത്തി ഇന്‍ഷുറന്‍സ് തുക തട്ടിയെന്നു സംശയം

Published on 21 November, 2014
ജപ്പാനില്‍ 'കറുത്ത വിധവ' പിടിയില്‍; ഏഴു ഭര്‍ത്താക്കന്മാരെ കൊലപ്പെടുത്തി ഇന്‍ഷുറന്‍സ് തുക തട്ടിയെന്നു സംശയം

ടോക്യോ: ഒന്നിനു പിറകെ ഒന്നായി ഏഴു പങ്കാളികളെ കൊലപ്പെടുത്തി എല്ലാവരുടെ പേരിലും ഇന്‍ഷുറന്‍സ് ഇനത്തില്‍ വന്‍തുക തട്ടിയെടുത്ത 67കാരി ജപ്പാനില്‍ പിടിയില്‍. രണ്ടു പതിറ്റാണ്ടിനിടെ ഇന്‍ഷുറന്‍സായും ആസ്തികളായും 68 ലക്ഷം ഡോളറാണ് (ഏകദേശം 42 കോടി രൂപ) ചിസാകോ കകേഹി സ്വന്തമാക്കിയത്.

ഭര്‍ത്താവായിരുന്ന ഇസാഒ കകേഹി കഴിഞ്ഞ ഡിസംബറില്‍ വീട്ടിലായിരിക്കെ രോഗബാധിതനാവുകയും ആശുപത്രിയിലത്തെിച്ച ഉടന്‍ മരണപ്പെടുകയും ചെയ്തിരുന്നു. വിവാഹം കഴിഞ്ഞ് രണ്ടു മാസം പൂര്‍ത്തിയാകുന്നതിനിടെയായിരുന്നു സംഭവം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇയാളുടെ ഉള്ളില്‍ സയനൈഡ് കലര്‍ന്നതായി കണ്ടത്തെി. തൊട്ടുമുമ്പ് 75 കാരനായ പങ്കാളിയും റസ്റ്റാറന്റില്‍ ഒന്നിച്ച് ഭക്ഷണം കഴിച്ചയുടന്‍ മരണപ്പെട്ടിരുന്നു. ഇവയെ ചുറ്റിപ്പറ്റിയുള്ള അന്വേഷണങ്ങളാണ് ജപ്പാനെ ഞെട്ടിച്ച കൊലപാതക പരമ്പരയിലേക്ക് വെളിച്ചംപകര്‍ന്നത്.

മരണവുമായി കകേഹിയുടെ 'ഇഷ്ടം' തുടങ്ങുന്നത് 1994ല്‍ ആദ്യ ഭര്‍ത്താവ് 54ാം വയസ്സില്‍ മരിക്കുന്നതോടെയാണ്. 2006ല്‍ ഡേറ്റിങ് ഏജന്‍സി വഴി കണ്ടത്തെിയ രണ്ടാം ഭര്‍ത്താവും അധികം വൈകാതെ മസ്തിഷ്‌കാഘാതം വന്നു മരിച്ചു. 2008ല്‍ മൂന്നാമത് വിവാഹിതനായ 75 കാരനായ ഭര്‍ത്താവും ദുരൂഹ സാഹചര്യത്തില്‍ മരണത്തിനു കീഴടങ്ങി. പിന്നീട് അര്‍ബുദ ബാധിതനായ കാമുകനൊപ്പം കുറഞ്ഞകാലം ചെലവഴിച്ചെങ്കിലും 2012ല്‍ മോട്ടോര്‍ ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ അദ്ദേഹവും കുഴഞ്ഞുവീണ് മരിച്ചു. ഇയാളുടെ ശരീരത്തിലും സയനൈഡിന്റെ അംശം കണ്ടത്തെിയിരുന്നു. പണത്തിനുവേണ്ടിയാണ് സ്വന്തം ഇണകളെ ഇവര്‍ കൊലപ്പെടുത്തിയതെന്ന് സംശയിക്കുന്നതായി അന്വേഷണ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക