Image

മ്യാന്മര്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്: സൂചിക്ക് മത്സരിക്കാനാവില്ല

Published on 21 November, 2014
മ്യാന്മര്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്: സൂചിക്ക് മത്സരിക്കാനാവില്ല

നയ്പിഡാവ്: സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം നേടിയ മ്യാന്മര്‍ മുഖ്യ പ്രതിപക്ഷ നേതാവ് ഓങ് സാന്‍ സൂചിക്ക് 2015ല്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്‌ളെന്ന് പാര്‍ലമെന്ററി സ്പീക്കര്‍ ഷ്വി മന്‍. മുന്‍ സൈനിക ഭരണകൂടം 2008ല്‍ നടപ്പാക്കിയ ഭരണഘടനയില്‍ മാറ്റം വരുത്തി സൂചിയെ മത്സരിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്‌ളെന്നും നിലവിലുള്ള വ്യവസ്ഥ പ്രകാരം അവര്‍ക്ക് സ്ഥാനാര്‍ഥിയാകാനാകില്‌ളെന്നും ഷ്വി മന്‍ പറഞ്ഞു. ഭരണകക്ഷിയായ യൂനിയന്‍ സോളിഡാരിറ്റിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി കൂടിയായ ഷ്വി മന്നിന്റെ പ്രസ്താവനക്കെതിരെ സൂചിയുടെ നാഷനല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍.എല്‍.ഡി) രംഗത്തുവന്നിട്ടുണ്ട്. 
മകന്റെ ബ്രിട്ടീഷ് പൗരത്വത്തിന്റെ പേരിലാണ് സൂചിക്ക് മ്യാന്മര്‍ ഭരണഘടന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവസരം വിലക്കിയത്. ഈ വകുപ്പ് ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് എന്‍.എല്‍.ഡി 50 ലക്ഷം ഒപ്പുകള്‍ ശേഖരിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക