Image

പന്ത്രണ്ടാം ക്ലാസ്‌ വരെ സംസ്‌കൃത പഠനം നിര്‍ബന്ധമാക്കണം: ആര്‍.എസ്‌.എസ്‌ സംഘടന

Published on 21 November, 2014
പന്ത്രണ്ടാം ക്ലാസ്‌ വരെ സംസ്‌കൃത പഠനം നിര്‍ബന്ധമാക്കണം: ആര്‍.എസ്‌.എസ്‌ സംഘടന
ന്യൂഡല്‍ഹി: രാജ്യത്തെ കേന്ദ്രീയ വിദ്യാലയങ്ങളിലും സി.ബി.എസ്‌.ഇ സ്‌കൂളുകളിലും പന്ത്രണ്ടാം ക്ലാസ്‌ വരെ നിര്‍ബന്ധ സംസ്‌കൃത പഠനം വേണമെന്ന്‌ ആര്‍.എസ്‌.എസ്‌ സംഘടനയായ സംസ്‌കൃത ഭാരതി കേന്ദ്ര സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു. സേംസ്‌കൃതം അറിയാതെ എങ്ങനെ ഇന്ത്യക്കാരന്‍ ആകാന്‍ കഴിയും? സി.ബി.എസ്‌.ഇ സ്‌കൂളുകളിലും ഉടന്‍ ജര്‍മന്‍ പിന്‍വലിച്ചു പകരം സംസ്‌കൃതം പഠിപ്പിക്കണം. രാജ്യത്തെ 500 ജില്ലകളില്‍ സംസ്‌കൃത സമ്മേളനം നടത്തുമെന്നും ദിനേശ്‌ കാമത്ത്‌ പറഞ്ഞു.

കന്ദ്രീയ വിദ്യാലയങ്ങളില്‍ മൂന്നാം ഭാഷയായി ജര്‍മന്‍ പഠിപ്പിച്ചിരുന്നത്‌ നിര്‍ത്തലാക്കി നവംബര്‍ 10നു കേന്ദ്രീയ വിദ്യാലയ ബോര്‍ഡ്‌ ഉത്തരവ്‌ ഇറക്കിയിരുന്നു. ജര്‍മന്‍ ഭാഷയുടെ സ്ഥാനത്ത്‌ സംസ്‌കൃതം നിര്‍ബന്ധമാക്കണമെന്നും സി.ബി.എസ്‌.ഇയിലും ഇതു നടപ്പാക്കണമെന്നും സംസ്‌കൃത ഭാരതി ഓര്‍ഗനൈസിങ്‌ സെക്രട്ടറിയും ആര്‍.എസ്‌.എസ്‌ നേതാവുമായ ദിനേശ്‌ കാമത്ത്‌ ആവശ്യപ്പെട്ടു. കേന്ദ്ര മാനവവിഭവശേഷ മന്ത്രി സ്‌മൃതി ഇറാനി അധ്യക്ഷത വഹിച്ച ഒക്ടോബര്‍ 27ലെ കെ.വി ബോര്‍ഡ്‌ യോഗമാണ്‌ കേന്ദ്രീയ വിദ്യാലയങ്ങളില്‍ ജര്‍മന്‍ പഠിപ്പിക്കേണ്ടെന്ന്‌ തീരുമാനിച്ചത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക