Image

ഡല്‍ഹി ഇമാം സയ്യിദ് അഹ്മദ് ബുഖാരി വിശദീകരണം നല്‍കണമെന്ന് ഡല്‍ഹി ഹൈകോടതി

Published on 21 November, 2014
ഡല്‍ഹി ഇമാം സയ്യിദ് അഹ്മദ് ബുഖാരി വിശദീകരണം നല്‍കണമെന്ന് ഡല്‍ഹി ഹൈകോടതി

ന്യൂഡല്‍ഹി: മകനെ പിന്‍ഗാമിയായി പ്രഖ്യാപിച്ചതിനെക്കുറിച്ച് ഡല്‍ഹി ഇമാം സയ്യിദ് അഹ്മദ് ബുഖാരി വിശദീകരണം നല്‍കണമെന്ന് ഡല്‍ഹി ഹൈകോടതി. ബുഖാരിയുടെ നീക്കത്തിന് നിയമസാധുതയില്ലെന്ന് പറഞ്ഞ കോടതി, എന്നാല്‍ ജനുവരി 28ന് നടക്കുന്ന സ്ഥാനാരോഹണച്ചടങ്ങ് റദ്ദ് ചെയ്തില്ല.

ഡല്‍ഹി ജുമാമസ്ജിദ് വഖഫ് ബോര്‍ഡ് സ്വത്താണെന്നും അതിന്‍െറ കാര്യങ്ങള്‍ ബുഖാരിക്ക് സ്വയം തീരുമാനിക്കാന്‍ കഴിയില്ലെന്നും കാണിച്ച് നല്‍കിയ പൊതുതാത്പര്യ ഹരജിയിലാണ് കോടതിയുടെ നിര്‍ദേശം. മകന്‍െറ സ്ഥാനാരോഹണച്ചടങ്ങിന് പാക് പ്രധാനമന്ത്രി നവാസ് ശരീഫിനെ ക്ഷണിക്കുകയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിക്കാതിരിക്കുകയും ചെയ്ത ഡല്‍ഹി ഇമാമിന്‍െറ നടപടി വിവാദമായിരുന്നു.

അതിഥികള്‍ ആരാണെന്ന് ആതിഥേയര്‍ക്ക് തീരുമാനിക്കാമെന്നായിരുന്നു ഡല്‍ഹി ഇമാമിന്‍െറ ഇതുസംബന്ധിച്ചുള്ള പ്രതികരണം. മോദിക്ക് എന്‍െറ മനസ്സില്‍ സ്ഥാനമില്ല. 2002ലെ ഗുജറാത്ത് കലാപം മുസ് ലിംകള്‍ മറന്നിട്ടില്ലെന്നും ബുഖാരി അന്ന് പ്രതികരിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക