Image

ശാരദ ചിട്ടി തട്ടിപ്പ് : തൃണമൂല്‍ കോണ്‍ഗ്രസ് എം.പി ശിന്‍ജോയ് ബോസിനെ അറസ്റ്റ് ചെയ്തു

Published on 21 November, 2014
ശാരദ ചിട്ടി തട്ടിപ്പ് : തൃണമൂല്‍ കോണ്‍ഗ്രസ് എം.പി ശിന്‍ജോയ് ബോസിനെ അറസ്റ്റ് ചെയ്തു

കൊല്‍ക്കത്ത: ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി ശിന്‍ജോയ് ബോസിനെ അറസ്റ്റ് ചെയ്തു. ശാരദ ഗ്രൂപ്പ് ചെയര്‍മാന്‍ സുദീപ് സെന്നിന്‍റെ അടുത്ത സുഹൃത്ത് കൂടിയായ ശ്രിന്‍ജോയ് കേസില്‍ അറസ്റ്റിലാകുന്ന രണ്ടാമത്തെ തൃണമൂല്‍ എംപിയാണ്.

ശാരദ ഗ്രൂപ്പ് ഏജന്‍റുമായി ശിന്‍ജോയ് സംസാരിക്കുന്നതിന്‍റെ വിഡിയോ ദൃശ്യങ്ങള്‍ നേരത്തെ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. തുടര്‍ന്ന് അന്വേഷണ സംഘം അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. ആറുമണിക്കൂര്‍ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് ചെയ്തത്.

മറ്റൊരു എം.പി കുനാല്‍ ഘോഷിനെ കഴിഞ്ഞ നവംബറില്‍ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് തന്നെ കുനാലിനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. തൃണമൂല്‍ വൈസ് പ്രസിഡന്‍റും മുന്‍ പൊലീസ് ഉദ്യോഗസ്ഥനുമായ രാജത് മാജുംദാറിനെയും കേസില്‍ നേരത്തെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക